സ​ഹൃ​ദ​യ മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ബി​രു​ദ​ദാ​നം
Monday, November 11, 2024 6:09 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ 2022-24 ബാ​ച്ചി​ന്‍റെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ന​ട​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ്പും ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ര്‍​മാ​നു​മാ​യ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടാ​റ്റാ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സ് വൈ​സ് പ്ര​സി​ഡ​ന്‍റും ഡെ​ലി​വ​റി സെ​ന്‍റ​ര്‍ ത​ല​വ​നു​മാ​യ ദി​നേ​ശ് ത​മ്പി മു​ഖ്യാ​തി​ഥി​യാ​യി. ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ വ​രു​ന്ന മാ​റ്റ​ങ്ങ​ള്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ സൂ​ക്ഷ്മ​മാ​യി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ജോ​ലി ചെ​യ്യു​ന്ന മേ​ഖ​ല​ക​ളി​ല്‍ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​മാ​റ്റ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

2022-24 ബാ​ച്ചി​ല്‍​നി​ന്ന് ബെ​സ്റ്റ് ഔ​ട്ട്‌​ഗോ​യിം​ഗ് എം​ബി​എ സ്റ്റു​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​വി. അ​ശ്വി​ന്‍, അ​ക്കാ​ദ​മി​ക് ത​ല​ത്തി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി.​എ​സ്. ദേ​വി​ക എ​ന്നി​വ​ര്‍​ക്കു ദി​നേ​ശ് ത​മ്പി ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. മാ​നേ​ജ​ര്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രു​ദ​ധാ​രി​ക​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നു പ്ര​തി​ജ്ഞ​യെ​ടു​ത്തു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജി​നോ ജോ​ണി മാ​ള​ക്കാ​ര​ന്‍, ഡ​യ​റ​ക്ട​ര്‍ ഡോ. ​ധ​ന്യ അ​ല​ക്‌​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.