റെ​യി​ൽ​വേ ഗേ​റ്റിനെതിരേ പ്ര​തി​ഷേ​ധ സ​മ​രം
Monday, November 11, 2024 6:09 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ളെ ത​ട​വി​ലാ​ക്കു​ന്ന ത​ട​വ​റ​ക​ളാ​ണ് റെ​യി​ൽ​വേ ​ഗേ​റ്റു​ക​ളെ​ന്ന് ന​ട​നും സംവിധായ കനുമാ​യ സി​ദ്ധാ​ർഥ് ഭ​ര​ത​ൻ പ​റ​ഞ്ഞു.​ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ.​ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ പി.ജി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.

ചെ​യ​ർ​മാ​ൻ വി.പി. മ​ധു, ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ട്ര​ഷ​റ​ർ പി .കെ. വി​ജ​യ​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ലാ​ മോ​ഹ​ൻ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ ്കെ. അ​ജി​ത് കു​മാ​ർ, എം .ആ​ർ. സോ​മ​നാ​രാ​യ​ണ​ൻ, പി.എ​ൻ. ഗോ​കു​ല​ൻ, ക​വി​ത കൃ​ഷ്ണ​നു​ണ്ണി, ഉ​ത്രാ​ളി​ക്കാ​വ് പൂ​രം കോ​-ഓര്‌ഡി​നേ​റ്റ​ർ തു​ള​സി ക​ണ്ണ​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി .ജി. ജ​യ​ദീ​പ്, മാ​രാ​ത്ത് വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.