എ​റി​ത്രോ​ സൈ​റ്റാ​ഫെ​റെ​സി​സ്‌ വ​ഴി സെ​റി​ബ്ര​ൽ മ​ലേ​റി​യ ചി​കി​ത്സി​ച്ചു​മാ​റ്റി അ​മ​ല
Monday, November 11, 2024 6:09 AM IST
തൃ​ശൂ​ർ: സെ​റി​ബ്ര​ൽ മ​ലേ​റി​യ ബാ​ധി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ 37കാ​ര​ന്‍റെ രോ​ഗം എ​റി​ത്രോ സൈ​റ്റാ​ഫെ​റെ​സി​സ് വ​ഴി ചി​കി​ത്സി​ച്ചു​മാ​റ്റി അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ്. ഇ​ന്ത്യ​യി​ൽ ഇ​ത്ത​രം ചി​കി​ത്സാ​രീ​തി​യി​ലൂ​ടെ വി​ജ​യം​വ​രി​ച്ച​താ​യി പ​ഠ​ന​ങ്ങ​ളി​ല്ലെ​ന്നു അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ജോ​യി​ന്‍റ് ഡ​യ​റ്ക​ട​ർ ഫാ. ​ജെ​യ്സ​ൺ മു​ണ്ട​ൻ​മാ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

യു​വാ​വി​നെ അ​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്പോ​ൾ മ​രു​ന്നു​കൊ​ണ്ട് മാ​റ്റാ​ൻ പ​റ്റാ​ത്ത​ത്ര​യും തീ​വ്ര​മാ​യി​രു​ന്നു രോ​ഗം. ശ​രീ​ര​ത്തി​ൽ ചു​വ​ന്ന ര​ക്താ​ണു​ക്ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ മ​ലേ​റി​യ​യു​ടെ അ​ണു​ക്ക​ൾ പെ​റ്റു​പെ​രു​കി​യി​രു​ന്നു. രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത​മൂ​ലം രോ​ഗി അ​ബോ​ധാ​വ​സ്ഥ​യി​ലു​മാ​യി. 22 യൂ​ണി​റ്റ് പാ​യ്ക്ക്ഡ് ചു​വ​ന്ന ര​ക്താ​ണു​ക്ക​ൾ ന​ല്‌​കി​യ​തി​ലൂ​ടെ പ​രാ​ന്ന​ഭോ​ജി​ക​ളു​ടെ ലോ​ഡ് 44 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 0.2 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഈ ​പ്ര​ക്രി​യ​യ്ക്കു​ശേ​ഷ​മാ​ണു രോ​ഗി മ​രു​ന്നി​നോ​ടു പ്ര​തി​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ദാ​താ​ക്ക​ളു​ടെ ചു​വ​ന്ന ര​ക്താ​ണു​ക്ക​ൾ​മാ​ത്രം ശേ​ഖ​രി​ക്കു​ക​യും ര​ക്ത​ത്തി​ന്‍റെ മ​റ്റു​ഘ​ട​ക​ങ്ങ​ൾ ശ​രീ​ര​ത്തി​ലേ​ക്കു തി​രി​കെ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ക്രി​യ​യാ​ണ് എ​റി​ത്രോ​സൈ​റ്റാ​ഫെ​റെ​സി​സ്. രോ​ഗി​യു​ടെ ര​ക്ത​ത്തി​ന്‍റെ മു​ഴ​വ​ൻ അ​ള​വും ദാ​താ​ക്ക​ളി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ചു​വ​ന്ന ര​ക്താ​ണു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​റ്റി​ന​ല്‌​കു​ന്നു.

അ​ഫെ​റാ​സീ​സ് വ​ഴി ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ചു​വ​ന്ന​ര​ക്താ​ണു​ക്ക​ളും ന​ല്‌​കി​യാ​ണു രോ​ഗി​യെ മ​ര​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷി​ച്ച​ത്. പൂ​ർ​ണ​സൗ​ഖ്യം പ്രാ​പി​ച്ച രോ​ഗി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ബി​സി​ന​സ് സം​ബ​ന്ധ​മാ​യി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രി​ക്കും യു​വാ​വി​നു സെ​റി​ബ്ര​ൽ മ​ലേ​റി​യ ബാ​ധി​ച്ച​തെ​ന്നു ക​രു​തു​ന്നു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ പ്ര​ഫ. ഡോ. ​നാ​രാ​യ​ണ​ൻ പോ​റ്റി, ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ പ്ര​ഫ​സ​ർ ഡോ. ​വി​നു വി​പി​ൻ, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​നി​ലെ ഡോ. ​ആ​ന്‍റ​ണി ക​ള്ളി​യ​ത്ത്, പി​ആ​ർ​ഒ ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.