ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം; നാ​ഷ​ണലിന് ക​ലാ​കി​രീ​ടം
Sunday, November 10, 2024 3:27 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 550 പോ​യി​ന്‍റു നേ​ടി ഓ​വ​റോ​ള്‍ ഒ​ന്നാം​സ്ഥാ​നം ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളിന്.

462 പോ​യി​ന്‍റോ​ടെ എ​ച്ച്ഡി​പി​എ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ട​തി​രി​ഞ്ഞി ര​ണ്ടാം​സ്ഥാ​ന​വും 448 പോ​യി​ന്‍റോ​ടെ ശ്രീ​കൃ​ഷ്ണ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ആ​ന​ന്ദ​പു​രം മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 178 പോ​യി​ന്‍റോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ന്നാം​സ്ഥാ​ന​വും 173 പോ​യി​ന്‍റോ​ടെ ശ്രീ​കൃ​ഷ്ണ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ആ​ന​ന്ദ​പു​രം ര​ണ്ടാം​സ്ഥാ​ന​വും 160 പോ​യി​ന്‍റോ​ടെ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

അ​റ​ബി ക​ലോ​ത്സ​വ​ത്തി​ല്‍ 140 പോ​യി​ന്‍റോ​ടെ ബി​വി​എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ക​ല്‍​പ്പ​റ​മ്പ് ഒ​ന്നാം സ്ഥാ​ന​വും 99 പോ​യി​ന്‍റോ​ടെ ബി​വി​എം ഹൈ​സ്‌​കൂ​ള്‍ ക​ല്ലേ​റ്റും​ക​ര​യും 971 പോ​യി​ന്‍റോ​ടെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൂ​ര്‍​ക്ക​നാ​ടും നേ​ടി. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 257 പോ​യി​ന്‍റോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഒ​ന്നാം​സ്ഥാ​ന​വും 206 പോ​യി​ന്‍റോ​ടെ എ​സ്എ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട ര​ണ്ടാം​സ്ഥാ​ന​വും 205 പോ​യി​ന്‍റോ​ടെ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 217 പോ​യി​ന്‍റ് നേ​ടി നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഒ​ന്നാം​സ്ഥാ​ന​വും 193 പോ​യി​ന്‍റ് നേ​ടി എ​ച്ച്ഡി​പി​എ​സ് എ​ച്ച്എ​സ്എ​സ് എ​ട​തി​രി​ഞ്ഞി ര​ണ്ടാം​സ്ഥാ​ന​വും 186 പോ​യി​ന്‍റ് നേ​ടി ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്ത് 80 പോ​യി​ന്‍റ് വീ​തം നേ​ടി ഡോ​ണ്‍ ബോ​സ്‌​കോ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട, ശ്രീ​കൃ​ഷ്ണ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ആ​ന​ന്ദ​പു​രം, എ​ല്‍​എ​ഫ്‌​സി​എ​ച്ച് എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നി​വ​രും ര​ണ്ടാം​സ്ഥാ​ന​ത്ത് 76 പോ​യി​ന്‍റ് നേ​ടി നാ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും മൂ​ന്നാം​സ്ഥാ​ന​ത്ത് 71 പോ​യി​ന്‍റ് സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍ ക​രു​വ​ന്നൂ​ര്‍ എ​ന്നി​വ​രും നേ​ടി.

എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം ഡോ​ണ്‍ ബോ​സ്‌​കോ എ​ല്‍​പി സ്‌​കൂ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട(65), എ​സ്എ​ന്‍​ബി​എ​സ്എ​സ് എ​ല്‍​പി സ്‌​കൂ​ള്‍ പു​ല്ലൂ​ര്‍(65), ര​ണ്ടാംസ്ഥാ​നം ശ്രീ​കൃ​ഷ്ണ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ആ​ന​ന്ദ​പു​രം(63), എ​ല്‍​എ​ഫ്‌​സി എ​ല്‍​പി സ്‌​കൂ​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട(60), മൂ​ന്നാം​സ്ഥാ​നം സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് സി​യു​പി സ്‌​കൂ​ള്‍ പു​തു​ക്കാ​ട്(59) എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.