ലൂ​ർ​ദ് പ​ള്ളി തി​രു​നാ​ൾ: കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പ് ഭക്തിസാന്ദ്രം
Monday, November 11, 2024 6:09 AM IST
തൃ​ശൂ​ർ: ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ 138-ാം തി​രു​നാ​ളി​ന് ഭ​ക്ത​ജ​ന​പ്ര​വാ​ഹം. പൊ​ന്തി​ഫി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​ സ്കോ​പ്പ​ൽ കൂ​രി​യ മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡേ​വീ​സ് പു​ലി​ക്കോ​ട്ടി​ൽ, ഫാ. ​ബി​ജു ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

വൈ​കിട്ട് 4.30ന് ​തി​രു​നാ​ൾ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക​യി​ലെ​ത്തി തിരിച്ച് ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ച്ചു. 6.45ന് ​ആ​രം​ഭി​ച്ച കി​രീ​ട മ​ഹോ​ത്സ​വം ബ​സി​ലി​ക്ക​യി​ൽ​നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യി​ൽ രാ​ത്രി പ​ത്ത​ര​യ്ക്കു ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ച്ചു.
ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​അ​നു ചാ​ലി​ൽ, ഫാ. ​ജി​ജോ എ​ട​ക്ക​ള​ത്തൂ​ർ, തി​രു​നാ​ൾ ക​മ്മ​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ന​ട​ത്തു​കൈ​ക്കാ​ര​നു​മാ​യ ജോ​ജു മ​ഞ്ഞി​ല, കൈ​ക്കാ​ര​ൻ​മാ​രാ​യ തോ​മാ​സ് കോ​നി​ക്ക​ര, ലൂ​വി ക​ണ്ണാ​ത്ത്, ജോ​സ് ചി​റ്റാ​ട്ടു​ക​ര, തി​രു​നാ​ൾ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യ്ക്കു പ​രേ​ത​രെ അനുസ്മരിച്ചു ള്ള പാ​ട്ടു​കു​ർ​ബാ​ന. വൈ​കീ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം മെ​ഗാ മ്യൂ​സി​ക് ഫ്യൂ​ഷ​ൻ. തു​ട​ർ​ന്നു വ​ർ​ണ​മ​ഴ.