തൃശൂർ: തൃശൂർ പൗരാവലിയും അതിരൂപതയും സംയുക്തമായി നടത്തുന്ന ബോണ്‍ നത്താലെ ഈ വർഷവും ഏറെ പുതുമകളോടെ നടത്താൻ തീരുമാനിച്ചു. അതിരൂപത ആസ്ഥാനത്തു നടന്ന പൊതുസമ്മേളനം യാക്കോബായ സുറിയാനി ചർച്ച് തൃശൂർ രൂപതാധ്യക്ഷൻ കുരിയാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് സ്വാഗതംസംഘം ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, മജ്ലിസ് ജില്ലാ പ്രസിഡന്റ് സലിം, കൊച്ചിൻ ദേവസ്വം ബോർഡ് മെന്പർ പ്രേംകുമാർ, പാറമേക്കാവ് ദേവസ്വം ജോയിന്റ് സെക്രട്ടറി നന്ദകുമാർ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ടി.വി. ചന്ദ്രമോഹൻ, ലയണ്‍സ് ഡിസ്ട്രിക് ഗവർണർ ജെയിംസ് വളപ്പില, വർക്കിംഗ് ചെയർമാൻ ഫാ. അജിത് തച്ചോത്ത്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, ഏകോപനസമിതി സെക്രട്ടറി ടോണി ജോസഫ്, ജനറൽ കണ്‍വീനർ എ.എ. ആന്റണി, ചീഫ് കോ ഓർഡിനേറ്റർ ജോജു മഞ്ഞില തുടങ്ങിയവർ പ്രസംഗിച്ചു.
ബോണ്‍നത്താലെ ഹാർഫെ സ്റ്റ് എക്സിബിഷൻ ലോഗോയുടെ പ്രകാശനം ഇസാഫ് സദാർ എംഡി ആൻഡ് സിഇഒ അലോക് പോൾ ആർച്ച്ബിഷപ്പിനും മേയർക്കും കൈമാറി നിർവഹിച്ചു. വികാരി ജനറാൾമാരായ മോണ്‍. ജോസ് വല്ലൂരാൻ, മോണ്‍. ജോസ് കോനിക്കര എന്നിവരും ഫാ. സിംസണ്‍ ചിറമ്മൽ, ജോർജ് ചിറമ്മൽ, ഷിന്റോ മാത്യു, ജിഷാദ് വേലൂർ, ജെറിൻ പാലയ്ക്കൽ, ദേവസി ചെമ്മണ്ണൂർ എന്നിവരും നേതൃത്വം നൽകി.