ചി​മ്മി​നി ഡാം ​തു​റ​ന്നു
Tuesday, November 12, 2024 7:27 AM IST
പു​തു​ക്കാ​ട്: ജി​ല്ല​യി​ലെ കോ​ൾ​നി​ല​ങ്ങ​ളി​ലെ കൃ​ഷി​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി ചി​മ്മി​നി ഡാ​മി​ന്‍റെ സ്ലൂ​യി​സ് വാ​ൽ​വ് തു​റ​ന്നു.​ പ്ര​തി​ദി​നം 1.5 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് കു​റു​മാ​ലി പു​ഴ​യി​ലേ​ക്ക് തു​റ​ന്നു​വി​ടു​ന്ന​ത്.

ഇന്നലെ വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് വെ​ള്ളം തു​റ​ന്നുവി​ട്ട​ത്. പു​ഴ​യി​ൽ 30 മു​ത​ൽ 34 സെ​ന്‍റിമീ​റ്റ​ർ‌വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ ഇന്നലെ ന​ട​ന്ന കോ​ൾ അ​ഡ്വൈ​സ​റി യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ലാ​ണ് വൈ​കീ​ട്ട് അ​ഞ്ചി​ന് വാ​ൽ​വ് തു​റ​ന്ന​ത്.