സ​മ്പൂ​ർ​ണ അ​തി​ദാ​രി​ദ്ര്യ​ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി മ​തി​ല​കം
Tuesday, November 12, 2024 7:27 AM IST
മ​തി​ല​കം: ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ അ​തി​ദാ​രി​ദ്ര്യ​ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.
ആ​രോ​ഗ്യം, ഭ​ക്ഷ​ണം, വ​രു​മാ​നം, പാ​ർ​പ്പി​ടം എ​ന്നീ ഘ​ട​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ സ​ർ​വേ​യി​ലൂ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 32 അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മൈ​ക്രോ​പ്ലാ​ൻ ത​യാ​റാ​ക്കി​യ​തോ​ടെ ഇ​ത് 28 കു​ടും​ബ​ങ്ങ​ളാ​യി. ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ഭാ​വ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യം​സം​ര​ക്ഷി​ക്കാ​നാ​കാ​തി​രു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി.

വ​രു​മാ​ന​മി​ല്ലാ​തി​രു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ ഉ​ജ്ജീ​വ​നം​പോ​ലു​ള്ള പ​ദ്ധ​തി​ക​ള്‍​വ​ഴി സ്വ​യം​സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും വ​രു​മാ​ന​വും ല​ഭ്യ​മാ​ക്കി. എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് താ​മ​സ​സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന​ത്. ഇ​തി​ൽ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സ സൗ​ക​ര്യം ല​ഭ്യ​മാ​ക്കി. ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ​യും പു​ന​ര്‍​ഗേ​ഹം പ​ദ്ധ​തി​യി​ലൂ​ടെ​യും വീ​ടും സ്ഥ​ല​വും ല​ഭ്യ​മാ​ക്കി​യും താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യു​മാ​ണ് പ്ര​ധാ​ന​മാ​യും താ​മ​സ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യ​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി കൂ​ളി​മു​ട്ടം പൊ​ക്ലാ​യി​ല്‍ ടെ​ന്‍റ് കെ​ട്ടി താ​മ​സി​ച്ചി​രു​ന്ന അ​ഞ്ച് നാ​ടോ​ടി​കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​ന് ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഭൂ​മി ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.