കോ​ട​തി ഇ​ട​പെ​ട​ലി​ൽ പ്ര​തീ​ക്ഷ
Monday, November 11, 2024 6:09 AM IST
തൃ​ശൂ​ർ: പീ​ച്ചി അ​ണ​ക്കെ​ട്ട് അ​ശാ​സ്ത്രീ​യ​മാ​യി തു​റ​ന്ന സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ പ​രാ​തി ഹൈ​ക്കോ​ട​തി അ​ടു​ത്ത​യാ​ഴ്ച പ​രി​ഗ​ണി​ക്കും. അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നോ​ട്ടീ​സ് അ​യ​ച്ചു. ലോ​കാ​യു​ക്ത​യി​ൽ ഇ​ന്നു പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ശൂ​ർ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ സ​ബ് ക​ള​ക്ട​ർ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി 44 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​മെ​ന്നു ക​ണ്ടെ​ത്തി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ കൃ​ത്യ​മാ​യി പ​റ​യു​ന്നു. റൂ​ൾ ക​ർ​വ് പാ​ലി​ച്ചെ​ങ്കി​ൽ ഡാം ​തു​റ​ക്കേ​ണ്ടി വ​രി​ല്ലെ​ന്നു ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടു​മു​ണ്ട്. ഡാം ​തു​റ​ക്കു​ന്ന​തി​നു​മു​ന്പ് ചേ​ർ​ന്ന യോ​ഗ​ത്തി​ലും റൂ​ൾ​ക​ർ​വ് പാ​ലി​ക്ക​ണ​മെ​ന്നു ക​ർ​ശ​ന​നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത് ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗം പാ​ലി​ച്ചി​ല്ല.

ചെ​റി​യ അ​ണ​ക്കെ​ട്ടാ​യ​തി​നാ​ൽ റൂ​ൾ​ക​ർ​വ് വേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം, റൂ​ൾ ക​ർ​വ് പാ​ലി​ക്ക​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ള​ക്ട​ർ​ക്കു ക​ത്തു​ന​ൽ​കി​യ​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു. സ​ബ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും മൂ​ന്നു​മാ​സ​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.