ദേവാലയങ്ങളിൽ തിരുനാൾ
Sunday, November 10, 2024 3:27 AM IST
ക​ണ്ണം​കു​ള​ങ്ങ​ര പ​ള്ളി​

തൃ​ശൂ​ർ: ക​ണ്ണം​കു​ള​ങ്ങ​ര പ​ള്ളി​യി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്തതി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്കു ദീ​പി​ക എ​ഡി​റ്റോ​റി​യ​ൽ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യും വൈ​കീ​ട്ട് 5.30നു ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

നാ​ളെ രാ​ത്രി 6.30ന് ​ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പ് രാ​ത്രി 10നു ​പ​ള്ളി​യി​ൽ സ​മാ​പി​ക്കും. വി​കാ​രി ഫാ. ​ജി​യോ ചെ​ര​ടാ​യി, കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് ത​ട്ടി​ൽ, ദേ​വ​സ്‌ ചു​ങ്ക​ത്ത്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഇ​മ്മാ​നു​വ​ൽ ജോ​ർ​ജ് അ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​ർ​ജ് അ​ല​ക്സ്, ജോ​ണ്‍​സ​ണ്‍ മീ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

ചി​റ്റി​ല​പ്പി​ള്ളി പ​ള്ളി​​

ചി​റ്റി​ല​പ്പി​ള​ളി: തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 6.30നും 10.30​നും ഉ​ച്ച​തി​രി​ഞ്ഞ് നാലിനും ​വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. 10.30 നുള്ള ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് പു​തു​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ.​പോ​ൾ തേ​യ്ക്കാ​ന​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും.

ത​യ്യൂ​ർ ഇ​ട​വ​കവി​കാ​രി ഫാ. ​ഗ്രി​ജോ മു​രി​ങ്ങാ​ത്തേ​രി തി​രു​നാ​ൾ‌സ​ന്ദേ​ശം ന​ൽ​കും. വൈ​കീട്ട് നാലിന് ​വിശുദ്ധ ​കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് ഫാ​ൻ​സി വെ​ടി​ക്കെ​ട്ട് എ​ന്നി​വ ഉ​ണ്ടാ​കും.നാളെ രാ​വി​ലെ 6.15ന് ​ഇ​ട​വ​ക​യി​ലെ മ​രി​ച്ചു​പോ​യ​വ​ർ​ക്കുവേ​ണ്ടി​യു​ള്ള വിശുദ്ധ ​കു​ർ​ബാ​ന​യും രാ​ത്രി ഏഴിന് ​കോ​ഴി​ക്കോ​ട് രം​ഗ​ഭാ​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന മി​ഠായിത്തെ​രു​വ് എ​ന്ന നാ​ട​ക​വും അ​ര​ങ്ങ​റും.

ഇ​ട​വ​കവി​കാ​രി ഫാ. ​ജോ​ളി ചി​റ​മ്മ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.ആ​ർ. തോ​മ​സ്, കൈ​ക്കാ​ര​ന്മാ​രാ​യ പാ​റ​ക്ക​ൽ കു​റ്റി​ക്കാ​ട്ടി​ൽ ജോ​സ​ഫ്, പാ​ല​യൂ​ർ ലാ​സ​ർ വി​ൻ​സ​ൺ, അ​റ​ങ്ങാ​ശേ​രി വ​ർഗീ​സ് ഫ്രാ​ൻ​സി​സ്, മ​റ്റു ക​ൺ​വീ​ന​ർ​മാ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

പെ​രി​ങ്ങാ​ട് പള്ളി​

പാ​വ​റ​ട്ടി: പെ​രി​ങ്ങാ​ട് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. പാ​വ​റ​ട്ടി സെ​ന്‍റ്് തോ​മ​സ് ആ​ശ്ര​മാ​ധി​പ​ൻ ഫാ.​ ജോ​സ​ഫ് ആ​ല​പ്പാ​ട്ട് ന​യ​നമ​നോ​ഹ​ര​മാ​യ ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ചോ​ൺക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ത​യാറാ​ക്കി​യ സെ​ൽ​ഫി പോ​യി​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

വൈ​കീട്ടുന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, കൂ​ടു​തു​റ​ക്ക​ൽ, രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യ്ക്കു ഫാ.​ ക്രി​സ്റ്റോ​ൺ പെ​രു​മാ​ട്ടി​ൽ മു​ഖ്യകാ​ർ​മി​ക​നാ​യി. പാ​വ​റ​ട്ടി തീ​ർ​ഥകേ​ന്ദ്രം വി​കാ​രി ഫാ.​ആ​ന്‌റണി ചെ​മ്പ​ക​ശേ​രി, തീ​ർ​ഥ​കേ​ന്ദ്രം അ​സി.​ വി​കാ​രി ഫാ. ​മി​ഥു​ൻ ചു​ങ്ക​ത്ത് എ​ന്നി​വ​ർ തി​രു​നാ​ൾ തി​രു​ക്ക​ർമ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.വ​ർ​ണമ​ഴ, അ​മ്പ്, വ​ള എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. ഇന്നു രാ​വി​ലെ പത്തിനുള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾഗാ​ന​പൂ​ജ​യ്ക്ക് ഫാ.​സാ​ജ​ൻ വ​ട​ക്ക​ൻ മു​ഖ്യകാ​ർ​മി​ക​നാ​കും. ഫാ.​ജ​യ്‌​സ​ൺ കൂ​നം​പ്ലാ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു​ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ​മ​ർ​പ്പി​തസം​ഗ​മം, വൈകീ​ട്ട് ക​ലാ​സ​ന്ധ്യ, അ​വാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​കും.