കൊ​ന്പ​ൻ വ​ട​ക്കു​ന്നാ​ഥ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ ച​രി​ഞ്ഞു
Sunday, November 10, 2024 6:36 AM IST
തൃ​ശൂ​ർ: ഗ​ജ​കാ​ര​ണ​വ​ർ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് അ​ർ​ഹ​നാ​യ കൊന്പ​ൻ വ​ട​ക്കു​ന്നാ​ഥ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ ച​രി​ഞ്ഞു. 63 വ​യ​സാ​യി​രു​ന്നു. തൃ​ശൂ​ർ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്രം ആ​ന​പ്പ​റ​ന്പി​ലെ കെ​ട്ടു​ത​റ​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യ്ക്കു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

പ്രാ​യാ​ധി​ക്യം മൂ​ല​മു​ള്ള മ​ര​ണ​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ നാ​ട്ടാ​ന​യെ​ന്നാ​ണ് പൂ​ര​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ട​ക്കു​ന്നാ​ഥ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. രേ​ഖ​ക​ൾ​പ്ര​കാ​രം 63 വ​യ​സാ​ണെ​ങ്കി​ലും ഏ​ക​ദേ​ശം 90 വ​യ​സ് പ്രാ​യ​മു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.


വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​ര​പ്പി​രി​വ് ന​ട​ത്തി വാ​ങ്ങി​യ ആ​ന​യെ പി​ന്നീ​ട് ക്ഷേ​ത്ര​ത്തി​ൽ ന​ട​യി​രു​ത്തു​ക​യാ​യി​രു​ന്നു. 1987 നു​ശേ​ഷം പോ​ക്സ​ണ്‍ ഗ്രൂ​പ്പ് നാ​ട്ടി​ലെ​ത്തി​ച്ച ആ​ന​യെ 30 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പാ​ണ് ക്ഷേ​ത്ര​ത്തി​നു ല​ഭി​ക്കു​ന്ന​ത്. തൃ​ശൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ഘ​ട​ക​പൂ​ര​ങ്ങ​ൾ​ക്കു ച​ന്ദ്ര​ശേ​ഖ​ര​നെ എ​ഴു​ന്ന​ള്ളി​ച്ചി​രു​ന്നു.

പ്രാ​യ​മേ​റെ​യു​ണ്ടാ​യി​ട്ടും വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്‍​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രു​ന്ന കൊ​ന്പ​ൻ വെ​ള്ളി​യാ​ഴ്ച എ​ര​ണ്ട​ക്കെ​ട്ട് മൂ​ലം അ​സ്വ​സ്ഥ​ത​ക​ൾ കാ​ണി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ഡോ​ക്ട​ർ​മാ​ർ എ​ത്തി മ​രു​ന്നു​ക​ൾ കു​റി​ച്ചു​കൊ​ടു​ത്തി​രു​ന്നു​ വെ​ങ്കി​ലും ഇ​ന്ന​ലെ ച​രി​യു​ക​യാ​യി​രു​ന്നു. നി​ര​വ​ധി​പ്പേ​രാ​ണ് കൊ​ന്പ​നു വി​ട​പ​റ​യാ​നാ​യി കൊ​ക്ക​ർ​ണി​പ്പ​റ​ന്പി​ൽ എ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കോ​ട​നാ​ട് ജ​ഡം സം​സ്ക​രി​ച്ചു.