വി​ള​ക്കാ​ഘോ​ഷ​ങ്ങ​ള്‍ തു​ട​ങ്ങി; ഇ​ന്ന് ദേ​വ​സ്വം​വ​ക ഉ​ദ​യാ​സ്ത​മ​ന പൂ​ജ​യോ​ടെ​യു​ള്ള വി​ള​ക്ക്
Tuesday, November 12, 2024 7:27 AM IST
ഗു​രു​വാ​യൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ഏ​കാ​ദ​ശി​യു​ടെ ഭാ​ഗ​മാ​യി വി​ള​ക്കാ​ഘോ​ഷ​ങ്ങ​ള്‍ തു​ട​ങ്ങി.​ ഇ​നി​യു​ള്ള ഒ​രു​മാ​സ​ക്കാ​ലം ക്ഷേ​ത്ര​ന​ഗ​രി ഉ​ത്സ​വ ല​ഹ​രി​യി​ലാ​വും. വ്യ​ക്തി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​ടെ വ​ഴി​പാ​ടാ​യി 30 ദി​വ​സം ചു​റ്റു​വി​ള​ക്കു​ണ്ടാ​വും. ഇ​ന്ന​ലെ പാ​ല​ക്കാ​ട് അ​ല​ന​ല്ലൂ​ർ​പ​റ​മ്പോ​ട്ട് അ​മ്മി​ണി അ​മ്മ​യു​ടെ വ​ക ചു​റ്റു​വി​ള​ക്കോ​ടെ​യാ​ണു വി​ള​ക്കാ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

രാ​ത്രി വി​ള​ക്കെ​ഴുന്നള്ളി​പ്പി​ന് കൊ​മ്പ​ൻ രാ​ജ​ശേ​ഖ​ര​ൻ കോ​ല​മേ​റ്റി. വി​ശേ​ഷാ​ൽ ഇ​ട​യ്ക്ക വാ​ദ​ന​ത്തോ​ടെ​യു​ള്ള നാ​ലാ​മ​ത്തെ പ്ര​ദ​ക്ഷി​ണ​ത്തി​ന് വി​ള​ക്കു​മാ​ട​ങ്ങ​ളി​ലെ വി​ള​ക്കു​ക​ൾ പ്ര​ഭ ചൊ​രി​ഞ്ഞു. മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മീ​രാഹ​രി അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത ക​ച്ചേ​രി​യും അ​ര​ങ്ങേ​റി.​ സ​ന്ധ്യ​ക്ക് പ​ന​മ​ണ്ണ ശ​ശി, ഗു​രു​വാ​യൂ​ർ ശ​ശി എ​ന്നി​വ​രു​ടെ താ​യ​മ്പ​ക​യും ഉ​ണ്ടാ​യി. തു​ലാം മാ​സ​ത്തി​ലെ ഏ​കാ​ദ​ശി ദി​നം കൂ​ടി​യാ​യ ഇ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം വ​ക ഉ​ദ​യാ​സ്ത​മ​ന പൂ​ജ​യോ​ടെ​യു​ള്ള വി​ള​ക്കാ​ഘോ​ഷ​മാ​ണ്. ഏ​കാ​ദ​ശി ദി​വ​സം ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം സു​ഗ​മ​മാ​ക്കാ​ൻ ദേ​വ​സ്വം ഉ​ദ​യാ​സ്ത​മ​ന പൂ​ജ മാ​റ്റിവ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. നാ​ളെ ബം​ഗ​ളൂ​രു ഗോ​പി​നാ​ഥി​ന്‍റെ വ​ക വി​ളി​ക്കാ ​ഘോ​ഷ​മാ​ണ്.

വി​ള​ക്കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ ത്ര​ത്തി​ല്‍ മേ​ള​ത്തോ​ടെ​യു​ള്ള ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി വി​ശേ​ഷാ​ല്‍ ഇ​ട​ക്ക വാ​ദ്യം, നാ​ദ​സ്വ​രം എ​ന്നി​വ​യോ ​ടെ​യു​ള്ള വി​ള​ക്കെ​ഴു​ന്ന​ ള്ളി​പ്പ്, മേ​ല്‍​പ്പ​ത്തൂ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ലാ ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​വും. ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ചെ​മ്പൈ സം​ഗീ​തോത്സ​വം 26 ന് ​ആരംഭി ക്കും. 27മു​ത​ൽ സം​ഗീ​താ​ര്‍​ച്ച​ന​ക​ള്‍. ഡി​സം​ബ​ര്‍ 11 നാ​ണ് ഏ​കാ​ദ​ശി.