കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ത​ണ്ടി​ക​വ​ര​വ് ഭ​ക്തി​സാ​ന്ദ്രം
Saturday, November 9, 2024 7:51 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ശം​ഖ​നാ​ദം മു​ഴ​ങ്ങി, വാ​ളും പ​രി​ച​യു​മാ​യി അ​ക​മ്പ​ടി​ക്കാ​ര്‍ നി​ര​ന്നു. ആ​ചാ​ര​പ്പെ​രു​മ​യോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ പു​ത്ത​രി സ​ദ്യ​യ്ക്കും മു​ക്കി​ടി​നി​വേ​ദ്യ​ത്തി​നു​മു​ള്ള ത​ണ്ടി​ക പോ​ട്ട പ്ര​വൃ​ത്തി​ക​ച്ചേ​രി​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ടു.

എ​ട്ട​ര ത​ണ്ട് നേ​ന്ത്ര​ക്കു​ല, ര​ണ്ടു ത​ണ്ട് ക​ദ​ളി​ക്കു​ല, കൂ​ടാ​തെ ഇ​ടി​ച്ച​ക്ക, മാ​ങ്ങ, വ​ഴു​ത​ന​ങ്ങ, പ​ച്ച​മു​ള​ക്, ഇ​ഞ്ചി തു​ട​ങ്ങി​യ ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി വ​ട്ടി​യും മു​ക്കു​ടി നി​വേ​ദ്യ​ത്തി​നു​ള്ള കു​ട്ടു​മ​രു​ന്നു​ക​ള്‍ അ​ട​ങ്ങി​യ കു​ട്ട​യും ദേ​വ​ന് ആ​ടാ​നു​ള്ള എ​ണ്ണ, കോ​ടി​വ​സ്ത്രം ഓ​ല​ക്കു​ട​യു​മാ​ണു ത​ണ്ടി​ക​യാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് 12ന് ​മേ​ത്താ​ള്‍ മ​ട​പ്പാ​ട്ട് അ​പ്പു​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ളും പ​രി​ച​യും കു​ത്തു​വി​ള​ക്കു​മാ​യി പ​രി​ചാ​ര​ക​ര്‍ കാ​ല്‍​ന​ട​യാ​യി യാ​ത്ര​ആ​രം​ഭി​ച്ചു. 22 കി​ലോ​മീ​റ്റ​റോ​ളം പിന്നിട്ട് വൈ​കി​ട്ട് 5.30ന് ​ഠാ​ണാ​വി​ല്‍ ദേ​വ​സ്വം​വ​ക സ്ഥ​ല​ത്ത് നാ​ഗ​സ്വ​ര മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ചു.

തു​ട​ര്‍​ന്നു പ​ള്ളി​വേ​ട്ട ആ​ല്‍​ത്ത​റ​യി​ല്‍​നി​ന്നു മ​റ്റു വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി. നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ത​ണ്ടി​ക​യെ വ​ര​വേ​ല്‍​ക്കാ​ന്‍ എ​ത്തി​ച്ചേ​ര്‍​ന്നത്.

തു​ലാം​മാ​സ​ത്തി​ലെ തി​രു​വോ​ണ​നാ​ളാ​യ ഇ​ന്നാ​ണ് തൃ​പ്പു​ത്ത​രി സ​ദ്യ. ഇ​ന്ന് ന​ട​ക്കു​ന്ന പു​ത്തി​രി സ​ദ്യ​യ്ക്ക് അ​രി അ​ള​ന്ന് കൊ​ടു​ക്കു​വാ​ന്‍ അ​വകാശ​മു​ള്ള​തു പോ​ട്ട​യി​ലെ മു​ല്ല​ശേ​രി, പെ​രു​മ്പി​ള്ളി ത​റ​വാ​ട്ടു​കാ​ര്‍​ക്കാ​ണ്.

മൂ​സ് അ​രി​യ​ള​ക്കും. ഭ​ക്ത​ന്‍​മാ​രു​ടെ വ​ക അ​രി​യി​ട​ലും പ​തി​വാ​ണ്. ഉ​ച്ച​യ്ക്ക് 11.30നും 1.30​നും ഇ​ട​യി​ല്‍ തൃ​പ്പു​ത്ത​രി നി​വേ​ദ്യ​ത്തി​നു​ള്ള പൂ​ജ ന​ട​ക്കും.

ന​ക​ര​മ​ണ്ണ് ഇ​ല്ല​ത്തി​നാ​ണു പു​ത്ത​രി​നി​വേ​ദ്യ​ത്തി​നു​ള്ള അ​ധി​കാ​രം. നേ​ന്ത്ര​പ്പ​ഴം, ക​ദ​ളി​പ്പ​ഴം, പ​ച്ച കു​രു​മു​ള​ക്, പ​ച്ച പ​യ​ര്‍, ച​ക്ക, ഇ​ഞ്ചി, പ​ച്ച​മാ​ങ്ങ ഇ​തെ​ല്ലാം പു​ത്ത​രി​ക്ക് നി​വേ​ദി​ക്കും. ത​ന്ത്രി ന​ക​ര​മ​ണ്ണ് ഇ​ല്ല​ത്ത് ത്രി​വി​ക്ര​മ​ന്‍ ന​മ്പൂ​തി​രി പൂ​ജ​യ്ക്ക് നേ​തൃ​ത്വം​ന​ല്‍​കും.

സാ​ധാ​ര​ണ​പൂ​ജ​യു​ടെ നി​വേ​ദ്യ​ത്തി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി പ്ര​ത്യേ​ക മ​ന്ത്രം​തൊ​ട്ട് ജ​പി​ച്ചാ​ണ് പു​ത്ത​രി​നി​വേ​ദ്യം ന​ട​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് ക്ഷേ​ത്രം പ​ടി​ഞ്ഞാ​റെ ഊ​ട്ടു​പു​ര​യി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കാ​യി തൃ​പ്പു​ത്ത​രി സ​ദ്യ ന​ട​ക്കും.
നാ​ളെ രാ​വി​ലെ ആ​റി​ന് മു​ക്കു​ടി നി​വേ​ദ്യം