വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ പേ​രി​ൽ അ​ന​ധി​കൃ​ത​പ​ണ​പ്പി​രി​വെ​ന്ന് പ​രാ​തി
Saturday, November 9, 2024 7:51 AM IST
തൃ​ശൂ​ര്‍: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ അ​ന​ധി​കൃ​ത​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യി നേ​താ​ക്ക​ള്‍ പ​ണം​പി​രി​ച്ചെ​ന്നു പ​രാ​തി.

സം​ഘ​ട​നാ​ബാ​ന​റി​ല്‍ പ​ണം​പി​രി​ച്ച​ശേ​ഷം സ്വ​ന്തം പേ​രി​ല്‍ ക​മ്പ​നി​ക​ളു​ണ്ടാ​ക്കി പ​ണം​ത​ട്ടു​ക​യാ​ണെ​ന്നു ഗു​രു​വാ​യൂ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.മു​ര​ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹ്‌​മാ​ൻ തി​രു​നെ​ല്ലൂ​ർ, ട്ര​ഷ​റ​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന​നേ​തൃ​ത്വം ഇ​ത്ത​രം പി​രി​വി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പ​ണ​പ്പി​രി​വ് തൃ​ശൂ​ര്‍ ഒ​ന്നാം​ക്ലാ​സ് അ​ഡീ​ഷ​ണ​ൽ മു​ന്‍​സി​ഫ് കോ​ട​തി നി​രോ​ധി​ച്ച​താ​യും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

30,000 വ്യാ​പാ​രി​ക​ളെ അം​ഗ​ങ്ങ​ളാ​ക്കി രൂ​പീ​ക​രി​ച്ച ബെ​ന​വ​ല​ന്‍റ് സൊ​സൈ​റ്റി​യി​ല്‍ ഒ​രാ​ളി​ല്‍​നി​ന്നു 4000 രൂ​പ​വീ​തം 12 കോ​ടി രൂ​പ​യാ​ണു പി​രി​ച്ചെ​ടു​ത്ത​ത്. ഏ​താ​നും നേ​താ​ക്ക​ളും താ​ത്പ​ര്യ​ക്കാ​രും മാ​ത്ര​മു​ള്ള സൊ​സൈ​റ്റി​യാ​ണു രൂ​പീ​ക​രി​ച്ച​ത്. അ​തി​ന്‍റെ പേ​രി​ല്‍ ഹോ​ട്ട​ല്‍ ശൃം​ഖ​ല​യു​ണ്ടാ​ക്കി തു​ക വ​ക​മാ​റ്റി ന​ഷ്ട​ക്ക​ണ​ക്കു​ണ്ടാ​ക്കി.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഭൂ​മി വാ​ങ്ങി​യ​തി​ല്‍ അ​ന്വേ​ഷ​ണം വേ​ണം. ഭ​ദ്രം കു​ടും​ബ​പ​ദ്ധ​തി​യി​ല്‍ വ്യാ​പാ​രി മ​രി​ച്ചാ​ല്‍ പ​ത്തു​ല​ക്ഷം രൂ​പ ന​ല്‍​കാ​നാ​യി, ഒ​രാ​ള്‍ മ​രി​ച്ചാ​ല്‍ ഓ​രോ വ്യാ​പാ​രി​യും നൂ​റു​രൂ​പ​വീ​തം ന​ല്‍​ക​ണം. ഇ​ത​നു​സ​രി​ച്ച് 30 ല​ക്ഷം രൂ​പ ല​ഭി​ക്കും. ഇ​തി​ല്‍ പ​ത്തു​ല​ക്ഷം​മാ​ത്രം കു​ടും​ബ​ത്തി​നു ന​ല്‍​കി ബാ​ക്കി 20 ല​ക്ഷം നേ​താ​ക്ക​ളു​ടെ ക​മ്പ​നി​യി​ലേ​ക്കു മാ​റ്റു​ക​യാ​ണ്. ഇ​തു​വ​രെ 60 കോ​ടി രൂ​പ​യാ​ണു മാ​റ്റി​യ​ത്. ആ​റു​വ​ര്‍​ഷ​മാ​യി ക​മ്പ​നി ന​ഷ്ട​ത്തി​ലാ​ണെ​ന്നും പ​റ​യു​ന്നു. സൊ​സൈ​റ്റി​യു​ടെ ക​ണ​ക്ക് എ​വി​ടെ​യും ന​ല്‍​കി​യി​ട്ടു​മി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചോ​ദ്യം​ചെ​യ്ത​തി​നു ത​ങ്ങ​ൾ​ക്കു വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​ പ​ന​സ​മി​തി​യി​ൽ അം​ഗ​ത്വം പു​തു​ക്കി​ന​ല്കി​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.