വാ​ടാ​ന​പ്പി​ള്ളി​യി​ൽ കള്ളക്കടൽ; കടൽഭിത്തിനിർമാണം വേഗത്തിലാക്കും
Saturday, November 9, 2024 7:51 AM IST
വാ​ടാ​ന​പ്പി​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​ശോ​ഷ​ണ​വും നാ​ശ​ന​ഷ്ട​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ വാ​ടാ​ന​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഭാ​സി, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രോ​ടൊ​പ്പം സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി പ​ഞ്ചാ​യ​ത്തി​ലെ ക​ട​ൽ​ഭി​ത്തി​നി​ർ​മാ​ണം, കു​ടി​വെ​ള്ള​ക്ഷാ​മം, വൈ​ദ്യു​ത​വി​ത​ര​ണ​ത​ട​സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ യോ​ഗം ചേ​ർ​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡി​ലെ തീ​ര​ശോ​ഷ​ണ​ത്തി​നു​ള്ള താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച 35 ല​ക്ഷം രൂ​പ​യു​ടെ റ​ബി​ൾ മൗ​ണ്ട്‌​വാ​ൾ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ അ​ടു​ത്ത ആ​ഴ്ച തു​ട​ങ്ങു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. 18-ാം വാ​ർ​ഡി​ലെ തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി 40 ല​ക്ഷം രൂ​പ​യു​ടെ താ​ൽ​ക്കാ​ലി​ക ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും 450 മീ​റ്റ​ർ നീ​ള​മു​ള്ള ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, 17, 18 വാ​ർ​ഡു​ക​ൾ തീ​ര​ദേ​ശം ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ലേ​ക്കു സ​മ​ർ​പ്പി​ച്ച പ്ര​പ്പോ​സ​ലി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി.

യോ​ഗ​ത്തി​ൽ വാ​ടാ​ന​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഭാ​സി, സ​ബ് ക​ള​ക്ട​ർ അ​ഖി​ൽ വി. ​മേ​നോ​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ശാ​ന്ത​കു​മാ​രി, അ​ഡീ​ഷ​ണ​ൽ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി​ജു പി. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.