പീ​ച്ചി​യി​ൽ കു​ട്ട​വ​ഞ്ചി ടൂ​റി​സം ഉ​ദ്ഘാ​ട​ന​ം 12ന്
Saturday, November 9, 2024 7:51 AM IST
പീച്ചി: ​വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പീ​ച്ചി ഡാ​മി​ൽ ആ​രം​ഭി​ക്കു​ന്ന കു​ട്ട​വ​ഞ്ചി ടൂ​റി​സം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പീ​ച്ചി​യി​ൽ കു​ട്ട​വ​ഞ്ചി ടൂ​റി​സം ആ​രം​ഭി​ക്കു​ന്ന​ത്. 12ന് വൈ​കീ​ട്ട് 4.30ന് ​റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പീ​ച്ചിഡാ​മി​ന്‍റെ പ​വി​ലി​യ​നു പി​ന്നി​ലാ​യി റി​സ​ർ​വോ​യ​റി​നോടുചേ​ർ​ന്ന് പ​ണി​ക​ഴി​പ്പി​ച്ചി​ട്ട​ള്ള വ​നം വ​കു​പ്പി​ന്‍റെ ഇ​ൻ​സ്‌​പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നാ​ണ് കു​ട്ട​വ​ഞ്ചി​യാ​ത്ര ആ​രം​ഭി​ക്കു​ക. ത​മി​ഴ്‌​നാ​ട്ടി​ലെ ഹൊ​ഗ​നേ​ക്ക​ലി​ൽ നി​ന്നും എ​ത്തി​ച്ച നാ​ല് കൊ​ട്ട​വ​ഞ്ചി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​വു​ക. ഒ​രു തു​ഴ​ച്ചി​ൽ​കാ​ര​ന​ട​ക്കം അഞ്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് യാ​ത്രചെ​യ്യാം.

ഇ​വി​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

പീ​ച്ചി വാ​ഴാ​നി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി.​ജി. അ​നി​ൽ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ സു​മു സ്‌​ക​റി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പീ​ച്ചി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ എ​സ്.​പി. അ​ഭി​ലാ​ഷ്, ഫോ​റ​സ്റ്റ​ർ​മാ​രാ​യ ജ​യ​കു​മാ​ർ, സീ​ന, പ്ര​ശാ​ന്ത്, പ​ന്ത്ര​ണ്ടോ​ളം ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​ർ എ​ന്നി​വ​ർ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്നു.

പീ​ച്ചി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
കു​ട്ട​വ​ഞ്ചി ടൂ​റി​സം അ​തി​നൊ​രു തു​ട​ക്ക​മാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ.