ഇ​രുവൃക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സാസ​ഹാ​യം തേ​ടു​ന്നു
Friday, November 8, 2024 6:46 AM IST
മ​ര​ത്താ​ക്ക​ര: ഇ​രുവൃക്ക​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ യു​വാ​വ് ചി​കി​ത്സാസ​ഹാ​യം തേ​ടു​ന്നു. പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് 20-ാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന കാ​ട്ടു​ക്കാ​ര​ൻ ജോ​ജു(40) ആ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്.

നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ജോ​ജു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ്. ജോ​ജുവി​ന്‍റെ വൃക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്രക്രി​യയ്​ക്കാ​യി 30 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സു​മ​ന​സു​ ക​ളു​ടെ സ​ഹാ​യം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാ​കൂ.

ജോ​ജു​വിന്‍റെ ചി​കി​ത്സ​യ്‌​ക്കാ​യി മ​ന്ത്രി കെ. ​രാ​ജ​നും പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെമ്പ​ർ ന​ന്ദ​ൻ കു​ന്ന​ത്ത് ര​ക്ഷാ​ധി​കാ​രി​ക​ളാ​യും വാ​ർ​ഡ് മെമ്പ​ർ ജോ​സ​ഫ് പ​ട​മാ​ട​ൻ ചെ​യ​ർ​മാ​നു​മാ​യി ചി​കി​ത്സാ സ​ഹാ​യസ​മി​തി രൂ​പീ​ക​രി​ച്ചു.
സുമ​നസു​ക​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യം അ​യ​ക്കാ​വു​ന്ന​താ​ണ്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഒ​ല്ലൂ​ർ ബ്രാ​ഞ്ച് അ​ക്കൗ​ണ്ട് ന​മ്പ​ർ: 00000043 476415721, ഐഎ​ഫ്എ​സ്‌സി: ​എ​സ് ബി​ഐഎ​ൻ 00702 66.