കാ​ർ​മ​ൽ കോ​ള​ജി​ൽ ഡാ​ൻ​സ്ഫെ​സ്റ്റ്
Friday, November 8, 2024 6:46 AM IST
മാ​ള: കാ​ർ​മ​ൽ കോ​ള​ജി​ൽ ഡാ​ൻ​സേ​ഴ്സ് ഫോ​റം ദേ​ശീ​യ​ത​ല​ത്തി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ - കൊ​ളീ​ജി​യ​റ്റ് നൃ​ത്ത മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ല്‌ സി​സ്റ്റ​ർ ഡോ. ​റി​നി റാ​ഫേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഡാ​ൻ​സേ​ഴ്സ് ഫോ​റം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​എ. ന​വീ​ന, അ​ധ്യാ​പ​ക​രാ​യ പി. ​നി​ത്യ, അ​ശ്വ​തി പ​വി​ഴ​ൻ, വി​ദ്യാ​ർ​ഥി​നി ശ്രീ​ല​ക്ഷ്മി പ​വി​ത്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്പോ​ട്ട് ഡാ​ൻ​സ്, ഡി​ഒ, കൊ​റി​യോ​ഗ്രാ​ഫി, ഗ്രൂ​പ്പ് ഡാ​ൻ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​തി​ന​ഞ്ചോ​ളം കോ​ള​ജു​ക​ളി​ൽ​നി​ന്നും സ്കൂ​ളു​ക​ളി​ൽ​നി​ന്നും മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സ്പോ​ട് ഡാ​ൻ​സി​ന് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി എ​യ്ബ​ൽ ജോ​ൺ ബേ​ബി ഒ​ന്നാം​സ്ഥാ​നം നേ​ടി.

ഡി​യോ കോ​റി​യോ​ഗ്രാ​ഫി​ക്ക് ചാ​ല​ക്കു​ടി എ​സ്എ​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി അ​ക്ഷ​ര ഉ​ണ്ണി​കൃ​ഷ്ണ​നും അ​ക്ഷ​യ മ​നോ​ജും ഒ​ന്നാം​സ്ഥാ​നം നേ​ടി. എം​എ​എം​എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി സ്കൂ​ൾ വി​ഭാ​ഗം ഗ്രൂ​പ്പ് ഡാ​ൻ​സ് ഒ​ന്നാം​സ്ഥാ​നം നേ​ടി.