ചാല​ക്കു​ടി ന​ഗ​ര​സ​ഭ​: മൊ​ബൈ​ൽ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഉ​ട​നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
Friday, November 8, 2024 6:46 AM IST
ചാല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​ടെ മൊ​ബെെ​ൽ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് മാ​റ്റ​ങ്ങ​ൾ​വ​രു​ത്തി 25 ദി​വ​സം​ക​ഴി​ഞ്ഞ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഒ​രു മോ​ഡ​ൽ പ​ദ്ധ​തി എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്ത​ന​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ ചി​ല പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് മൊ​ബൈ​ൽ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​ത് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ നാ​ട് നേ​രി​ടു​ന്ന ഏ​റ്റ​വും ഗു​രു​ത​ര​മാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ന​ഗ​ര​സ​ഭ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ നി​ശ്ച​യി​ച്ച​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കൃ​ത​സ്ഥാ​പ​ന​മാ​യ ഡി​ണ്ടി​ഗ​ലി​ലെ വാ​ഷ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്, തി​രു​വ​ന​ന്ത​പു​ര​ത്തെ ഭൗ​മ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് വാ​ഹ​ന​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ ഈ ​ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് നി​ർ​മി​ച്ച​ത്.

പൂ​ർ​ണ​മാ​യും സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും അ​നു​മ​തി​യും ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ഹ​ന​മു​ൾ​പ്പെ​ടെ 45 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ്ലാ​ന്‍റ് നി​ര്‌​മി​ച്ച​ത്.

മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്ത ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളും ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടു​ക​യും സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​നു​ശേ​ഷം 17 സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ട്രീ​റ്റ്മെ​ന്‍റി​നു​ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന ദ്രാ​വ​ക​രൂ​പ​ത്തി​ലു​ള്ള മാ​ലി​ന്യം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യാ​ണ് ബോ​ധ്യ​പ്പെ​ട്ട​ത്.

ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് മാ​ലി​ന്യം ഖ​ര​രൂ​പ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​സം​വി​ധാ​നം കൂ​ടി പ്ലാ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​വാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​തും ഇ​ത് കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു​മാ​യി​രു​ന്നു.

പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യ് അ​ടു​ത്ത​ദി​വ​സം​ത​ന്നെ പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടു​ന്ന വാ​ഹ​നം ബം​ഗ​ളൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു, ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ ദി​പു ദി​നേ​ശ്, വി.​ഒ. പൈ​ല​പ്പ​ൻ, ഷി​ബു വാ​ല​പ്പ​ൻ, പ്രീ​തി ബാ​ബു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.