ഫാ. ​വ​ട​ക്ക​ൻ റോ​ഡ് ഗ്രീ​ൻ ആ​ൻ​ഡ് ക്ലീ​ൻ ആ​കു​ന്നു
Friday, November 8, 2024 6:46 AM IST
തൃ​ശൂ​ർ: മാ​ലി​ന്യ​നി​ക്ഷേ​പ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം​കാ​ര​ണം മൂ​ക്കു​പൊ​ത്താ​തെ പോ​കാ​ൻ പ​റ്റാ​തി​രു​ന്ന മു​ണ്ടു​പാ​ല​ത്തു​നി​ന്ന് ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള ഫാ. ​വ​ട​ക്ക​ൻ റോ​ഡ് ഗ്രീ​ൻ ആ​ൻ​ഡ് ക്ലീ​ൻ ആ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ൽ അ​റു​പ​തോ​ളം അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളാ​ണു ന​ട്ടു​പി​ടി​പ്പി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​ടി​ക​ൾ ന​ടു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.

കൗ​ൺ​സി​ല​ർ സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​ജെ. ഷാ​ജു, ബൈ​ജു, രേ​ഷ്മ, സെ​ന്‍റ് തോ​മ​സ് പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.