ചിറ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം: ഭാ​രപ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു
Thursday, November 7, 2024 2:23 AM IST
കൊ​ര​ട്ടി: നി​ർ​മാ​ണം അ​വ​സാ​ന ലാ​പ്പി​ലെ​ത്തി നി​ൽ​ക്കു​ന്ന ചി​റ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ഭാ​ര​പ​രി​ശോ​ധ​ന തു​ട​ങ്ങി. പാ​ല​ത്തി​നു മു​ക​ളി​ൽ 250 ട​ൺ ഭാ​രം ക​യ​റ്റിവ​ച്ചാ​ണ് ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി വ​ലി​യ കോ​ൺ​ക്രീ​റ്റ്‌ ബ്ലോ​ക്കു​ക​ൾ ലോ​റി​ക​ളി​ലെ​ത്തി​ച്ചാ​ണ് നി​ർ​ദി​ഷ്ട ഇ​ട​ങ്ങ​ളി​ൽ വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശോ​ധ​ന ഇ​ന്ന് വൈ​കീ​ട്ടോ​ടെ പൂ​ർ​ത്തി​യാ​കും.

തു​ട​ർ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ല​ഭി​ക്ക​ണം. ടാ​റിം​ഗി​നു പു​റ​മെ പെ​യി​ന്‍റിം​ഗ്, സോ​ളാ​ർ വി​ള​ക്കു​ക​ൾ, ന​ട​പ്പാ​ത, ബാ​റ്റ​റി റൂം ​അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. സോ​ളാ​ർ പാ​ന​ലു​ക​ളും സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. റെ​യി​ൽ​വേ ട്രാ​ക്കി​നു മു​ക​ളി​ലെ പാ​ർ​ശ്വ​ഭി​ത്തി​ക​ളു​ടെ പ​ണി​യും താ​ഴെ ഡ്രൈ​നേ​ജി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ക്കു​ക​യാ​ണ്. താ​ഴെ ഓ​പ്പ​ൺ ജിം​നേ​ഷ്യ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​നു​ള്ള അ​നു​മ​തി​ക്ക് പ​ഞ്ചാ​യ​ത്ത് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ 15ന് ​റെ​യി​ൽ​വേമേ​ൽ​പ്പാ​ലം നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും ഇ​നി​യും നീ​ളാ​നാ​ണ് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് നി​ർ​മാ​ണം അ​ടി​യ​ന്ത​ിര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ർബിഡിസി ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തും 15ന് ​തു​റ​ന്നു​കൊ​ടു​ക്കാ​ൻ ധാ​ര​ണ​യാ​യ​തും. 12 മാ​സ​ത്തെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ലാ​യി​രു​ന്നു 2021 ജ​നു​വ​രി​യി​ൽ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം ത്വ​രി​ത​ഗ​തി​യി​ൽ ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് മ​ന്ദ​ഗ​തി​യി​ലാ​യി. ക​രാ​ർക്ക​മ്പ​നി​ക്ക് പ​ണം ല​ഭി​ക്കാ​ഞ്ഞ​തും നി​ർ​മാ​ണം ഇ​ഴ​യാ​ൻ കാ​ര​ണ​മാ​യി. ട്രാ​ക്കി​നു മു​ക​ളി​ലെ സ്പാ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ​യി​ൽ നി​ന്നും അ​നു​മ​തി​ക്കാ​യി ചെ​റി​യ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. റെ​യി​ൽ ക്രോ​സ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച പ​ത്തു മേ​ൽ​പ്പാ​ല​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ചി​റ​ങ്ങ​ര​യി​ലേ​ത്. സ​ർ​ക്കാ​ർ കി​ഫ്ബി ​ഫ​ണ്ടി​ൽ നി​ന്നും 22.61 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 298 മീ​റ്റ​ർ ദൂ​ര​മു​ള്ള പാ​ല​ത്തി​ൻ്റെ നി​ർ​മാ​ണ ചു​മ​ത​ല ആ​ർ​ബി​ഡി​സി​ക്കാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി ചി​റ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പി​ന്നീ​ട് തി​രു​വോ​ണ​ത്തി​നു മു​മ്പ് പാ​ലം തു​റ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും ഫ​ലം ക​ണ്ടി​ല്ല. കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ന് മു​മ്പ് തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ടു​ത്ത വാ​ഗ്ദാ​നം. ഇ​തും പാ​ഴ്‌വാ​ക്കാ​യ​തോ​ടെ​യാ​ണ് ന​വം​ബ​ർ 15ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.