മാ​ട​മ്പി​ന്‍റെ ര​ച​ന​ക​ള്‍ ന​വോ​ത്ഥാ​ന​ശ്ര​മ​ങ്ങ​ളു​ടെ ഉ​റ​ച്ച ശ​ബ്ദം: ആ​ഷാ മേ​നോ​ന്‍
Sunday, June 30, 2024 7:37 AM IST
തൃ​ശൂ​ര്‍: മ​ല​യാ​ള​ഭാ​ഷ​യി​ലെ ന​വോ​ത്ഥാ​ന​ശ്ര​മ​ങ്ങ​ളു​ടെ ഉ​റ​ച്ച ശ​ബ്ദ​മാ​യി​രു​ന്നു മാ​ട​മ്പ് കു​ഞ്ഞു​ക്കു​ട്ട​ന്‍റെ ര​ച​ന​ക​ളെ​ന്നു നി​രൂ​പ​ക​ന്‍ ആ​ഷാ മേ​നോ​ന്‍. സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ല്‍ ത​പ​സ്യ സം​ഘ​ടി​പ്പി​ച്ച മാ​ട​മ്പ് അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ട​മ്പ് പു​ര​സ്‌​കാ​രം ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ശ്രീ​നി​വാ​സ​നു തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വ​സ​തി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ച്ചു. ത​പ​സ്യ സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​പി.​ജി. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ വി​ദ്യാ​ധ​ര​ന്‍​മാ​സ്റ്റ​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

ത​പ​സ്യ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ടി.​എ​സ്. നീ​ലാം​ബ​ര​ന്‍ മാ​ട​മ്പ് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ക​വി ക​ല്ല​റ അ​ജ​യ​ന്‍ ശ്രീ​നി​വാ​സ​ന്‍റെ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​സി. സു​രേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി​പി. സു​ധാ​ക​ര​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജു ക​ള​പ്പു​ര​യ്ക്ക​ല്‍, സെ​ക്ര​ട്ട​റി സു​നി​ത സു​കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു.