പെ​രി​ഞ്ഞ​ന​ത്ത് ക​ട​ലി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം
Saturday, June 29, 2024 10:53 PM IST
ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​ന​ത്ത് ക​ട​ലി​ൽ നി​ന്നും പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ട​ലി​ൽ ഒ​ഴു​കിപോ​കു​ന്ന നി​ല​യി​ൽ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ട​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 40 വ​യ​സ് തോ​ന്നി​ക്കും.

മ​ഞ്ഞ​യി​ൽ നീ​ലവ​ര​യു​ള്ള ഷ​ർ​ട്ടും ക​റു​ത്ത പാ​ന്‍റ്സുമാ​ണ് ധ​രി​ച്ചി​ട്ടു​ള്ള​ത്. അ​ഴി​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ക​ര​ക്കെ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ക​രു​തു​ന്നു. മൃ​ത​ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.