സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ആ​ശ​യ​ത്തി​ല​ല്ല, പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ലാ​ണു കാ​ര്യ​മെ​ന്നു സു​ശാ​ന്ത് കു​രു​ന്തി​ൽ
Saturday, June 29, 2024 1:10 AM IST
തൃ​ശൂ​ർ: സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ആ​ശ​യ​ത്തി​ല​ല്ല കാ​ര്യ​മെ​ന്നും എ​ത്ര​യും വേ​ഗം ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കി ലോ​ക​ത്തി​നു മു​ന്നി​ൽ വി​ജ​യ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലാ​ണു ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്നും ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഇ​ഒ സു​ശാ​ന്ത് കു​രു​ന്തി​ൽ. ജി​ല്ല​യി​ലെ ആ​ദ്യ സ്റ്റാർ​ട്ട​പ്പ് ആ​ൻ​ഡ് എം​എ​സ്എം​ഇ ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​റാ​യ തോ​പ്പി​ൻ​മൂല കൈ​റ്റ്സ് ബി​സി​ന​സ് സോ​ണി​ലെ ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ശ​യ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​പ​ക​രം പ​ര​സ്‌​പ​രം ച​ർ​ച്ച​ക​ളി​ലൂ​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും വി​ക​സി​പ്പി​ച്ച് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്ക​ണം. സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ വി​ജ​യ​ക്കൊ​ടി നാ​ട്ടി​യ നാ​ടാ​ണെ​ങ്കി​ലും സ്‌​റ്റാ​ർ​ട്ട​പ്പ് മേ​ഖ​ല​യി​ൽ ഈ​യൊ​രു സ​ഹ​ക​ര​ണം കേ​ര​ള​ത്തി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം​എ​സ്എം​ഇ ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ ജി.​എ​സ്. പ്ര​കാ​ശ് മു​ഖ്യാ​തി​ഥി​യാ​യി. ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ലി​ജോ, കേ​ര​ള സ്‌​റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എം. ​കൃ​ഷ്‌​ണ​കു​മാ​ർ, തൃ​ശൂ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് സെ​ക്ര​ട്ട​റി ജീ​ജി ജോ​ർ​ജ്, ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​സ് ടോ​ണി, വെ​ൻ തൃ​ശൂ​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ൽ​ത്താ​ന ഫാ​ത്തി​മ, ഫോ​ണി​ക്സ‌് എ​യ്ഞ്ച​ൽ​സ് ഡ​യ​റ​ക്‌​ട​ർ വി. ​ഹ​രി​കൃ​ഷ്‌​ണ​ൻ, ഇ​ൻ​കെ​ർ റോ​ബോ​ട്ടി​ക്സ‌് സി​ഇ​ഒ അ​മി​ത് രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി. ​അ​ഭ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്‌​ട​ർ സെ​ല​ന്‍റീ​ൻ തോ​മ​സ് സ്വാ​ഗ​ത​വും അ​ഡ്മി​ൻ മാ​നേ​ജ​ർ വ​ർ​ണ വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എം. ​കൃ​ഷ്‌​ണ​കു​മാ​ർ, എം​എ​സ്എം​ഇ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ വി​ശേ​ഷ് അ​ഗ​ർ​വാ​ൾ, ഡോ. ​ജ​യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.