ശ്രീ​നാ​രാ​യ​ണ​പു​ര​ത്തു ഹ​രി​തക​ർ​മ സേ​ന​യ്ക്കു പി​ക്കപ്പ് വാ​ഹ​ന​മാ​യി
Sunday, June 30, 2024 7:36 AM IST
എ​സ്.​എ​ൻ.​പു​രം: ഇ​നി അ​ജൈ​വ മാ​ലി​ന്യം പൊ​തു ഇ​ട​ങ്ങ​ളി​ൽ സം​ഭ​രി​ച്ചുവ​യ്ക്കി​ല്ല. ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് ഹ​രി​ത ക​ർ​മ്മ സേ​ന​യ്ക് പി​ക്ക​പ്പ് വാ​ഹ​ന​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തിയൊ​ന്ന് വാ​ർ​ഡു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യം പൊ​തുഇ​ട​ങ്ങി​ൽ സം​ഭ​രി​ച്ചു വ​യ്ക്കു​ന്ന​ത് മൂ​ലം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഹരി​ത ക​ർ​മ്മ സേ​ന​യ്ക് പി​ക്കപ്പ് വാ​ഹ​നം ന​ൽ​കാ​നാ​യി പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. ​

മാ​സം തോ​റും ശേ​ഖ​രി​ക്കു​ന്ന 25 ട​ൺ മാ​ലി​ന്യം പ്ര​തി​മാ​സം ത​ന്നെ അം​ഗീ​കൃ​ത ഏ​ജ​ൻ​സി മു​ഖാ​ന്ത​രം കൈ​മാ​റാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ക​ഴി​യു​ന്നു. ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 8 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ന​ട​പ്പാ​ക്കി​യ ഹ​രി​ത ക​ർ​മ്മ സേ​ന​യ്ക്കു​ള്ള പു​തി​യ പി​ക്ക് അ​പ്പ് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ച്ച് പ്ര​സി​ഡ​ന്റ് എം .​എ​സ് .മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ.​ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എ.​ അ​യ്യൂ​ബ്, സെ​ക്ര​ട്ട​റി ര​ഹ​ന. പി. ​ആ​ന​ന്ദ്, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ സി.​സി. ജ​യ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം കു​ട്ടി, ര​മ്യ പ്ര​ദീ​പ്, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് കെ. ​ജ​യ​കു​മാ​ർ, കെ.എ​ച്ച്. സ​റീ​ന, എ​ൽ.എ​സ്. അ​ഖി​ൽ, കെ .​എ​സ്. ശ്രീ​ല​ക്ഷ​മി, ആ​ർ. നീ​തു, സ്മി​ത, രാ​ധാ​മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.