മു​ട്ടു​ചി​റ എ​ച്ച്ജി​എം ഹോ​സ്പി​റ്റ​ലി​ല്‍ പ്ര​മേ​ഹപ​രി​ശോ​ധ​നാ ക്യാ​മ്പ് ആ​രം​ഭി​ച്ചു
Friday, November 15, 2024 7:22 AM IST
മു​ട്ടു​ചി​റ: പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മു​ട്ടി​ച്ചി​റ എ​ച്ച്ജി​എം ഹോ​സ്പി​റ്റ​ലി​ല്‍ 30 വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന പ്ര​മേ​ഹ പ​രി​ശോ​ധ​നാ ക്യാ​മ്പ് ആ​രം​ഭി​ച്ചു. പ്ര​മേ​ഹ രോ​ഗ​ത്തെ തു​ട​ക്ക​ത്തി​ലെ ക​ണ്ടെ​ത്തി പ്ര​തി​രോ​ധി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ സൗ​ജ​ന്യ നി​ര​ക്കി​ലാ​ണ് ചെ​യ്യു​ന്ന​ത്.

ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് ഹൃ​ദ​യം, ക​ര​ള്‍, കി​ഡ്‌​നി, പാ​ദം, തൈ​റോ​യി​ഡ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍ത്ത​നം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും. 14 ദി​വ​സ​ത്തേ​ക്ക് ഫി​സി​ഷ്യ​ന്‍സി​ന്‍റെ സൗ​ജ​ന്യ ക​ണ്‍സ​ള്‍ട്ടേ​ഷ​നും ല​ഭ്യ​മാ​ണ്.

ദി​വ​സം 30 പേ​ര്‍ക്കാ​യി​രി​ക്കും പ​രി​ശോ​ധ​ന​ക​ള്‍ക്ക് സൗ​ക​ര്യ​മു​ണ്ടാ​വു​ക​യെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. അ​ല​ക്‌​സ് പ​ണ്ടാ​ര​ക്കാ​പ്പി​ല്‍ പ​റ​ഞ്ഞു. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബു​ക്കിം​ഗി​നാ​യി 04829 216600, 94972 16600 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.