ജി​ല്ല​യി​ല്‍ 1.5 ല​ക്ഷം പ്ര​മേ​ഹ​ബാ​ധി​ത​ര്‍ : ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കാ​​യി സൂം​​ബ ഡാ​​ന്‍​സ് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ച്ചു
Friday, November 15, 2024 5:56 AM IST
കോ​​ട്ട​​യം: ലോ​​ക പ്ര​​മേ​​ഹദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ആ​​രോ​​ഗ്യ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കാ​​യി ജി​​ല്ലാ​​ത​​ല സൂം​​ബ ഡാ​​ന്‍​സ് മ​ത്സ​രം സം​​ഘ​​ടി​​പ്പി​​ച്ചു. മ​​ത്സ​​ര​​ത്തി​​ല്‍ ഡോ. ​​സൗ​​മ്യ സ​​ദാ​​ന​​ന്ദ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പൈ​​ക കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്രം വി​​ജ​​യി​​ക​​ളാ​​യി.

ഡോ. ​​വി​​ജി​​ല​​ക്ഷ്മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പാ​​ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി ര​​ണ്ടാം സ്ഥാ​​ന​​വും ഡോ. ​​സൗ​​മ്യ ജോ​​ര്‍​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ന​​ച്ചി​​ക്കാ​​ട് കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്രം മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി. ബ്ലോ​​ക്ക്ത​​ല വി​​ജ​​യി​​ക​​ളാ​​യ 23 ടീ​​മു​​ക​​ളാ​​ണ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്.

പ്ര​​മേ​​ഹ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു പൊ​​തു​​സ​​മ്മേ​​ള​​ന ഉ​​ദ്ഘാ​​ട​​ന​​വും സ​​മ്മാ​​ന​​ദാ​​ന​​വും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കെ.​​വി. ബി​​ന്ദു നി​​ര്‍​വ​​ഹി​​ച്ചു. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​വ​​ര്‍​ഗീ​​സ് പു​​ന്നൂ​​സ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ര്യാ രാ​​ജ​​ന്‍, ആ​​ര്‍​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ദീ​​പ ജോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ജി​​ല്ല​​യി​​ലെ എ​​ല്ലാ വീ​​ടു​​ക​​ളും സ​​ന്ദ​​ര്‍​ശി​​ച്ച് 30 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​രി​​ല്‍ ന​​ട​​ത്തി​​യ ശൈ​​ലി സ​​ര്‍​വേ പ്ര​​കാ​​രം ജി​​ല്ല​​യി​​ല്‍ 1.5 ല​​ക്ഷം പ്ര​​മേ​​ഹ​​ബാ​​ധി​​ത​​രു​​ണ്ടെ​​ന്ന് ഡെ​​പ്യൂ​​ട്ടി ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ ​​പി.​​എ​​ന്‍. വി​​ദ്യാ​​ധ​​ര​​ന്‍ പ​​റ​​ഞ്ഞു.

ആ​​രോ​​ഗ്യ​​കേ​​ര​​ളം ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ ഡോ. ​​വ്യാ​​സ് സു​​കു​​മാ​​ര​​ന്‍, ജി​​ല്ലാ മാ​​സ് മീ​​ഡി​​യ ഓ​​ഫീ​​സ​​ര്‍ ഡോ​​മി ജോ​​ണ്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.