ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍നിന്നുള്ള ആനവണ്ടി ടൂറിസത്തില്‍ യാത്രക്കാരുടെ തിരക്ക്. മൂന്നാര്‍ മലമടക്കുകളിലേക്ക് നടത്തിയ യാത്രയാണ് യാത്രക്കാരുടെ മനസിനും കണ്ണുകള്‍ക്കും കുളിര്മയായത്.
രാവിലെ അഞ്ചിനായിരുന്നു യാത്രയുടെതുടക്കം. കല്ലാര്‍കുട്ടി ഡാം, എസ്എന്‍പുരം വാട്ടര്‍ഫാള്‍സ്, പൊന്മുടി ഡാം, പൂപ്പാറയിലെ തേയില തോട്ടം, ചതുരംഗപ്പാറയിലെ കാറ്റാടി പാടം, അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായിരുന്ന ആനയിറങ്കല്‍ ഡാം തുടങ്ങി മനംനിറഞ്ഞ കാഴ്ചകളാണ് യാത്രക്കാര്‍ക്ക് മറക്കാനാത്ത നിമിഷമായി മാറിയത്.
ചങ്ങനാശേരി എടിഒ എസ്. രമേശ്, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ എ.കെ. കമലാസനന്, സോണല്‍ കോ ഓര്‍ഡിനേറ്റര്‍ ആര്. അനീഷ്, കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം, യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ എല്‍.ബി. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് ചങ്ങനാശേരിയില്‍ ഉല്ലാസ യാത്ര ക്രമീകരിക്കുന്നത്.
ടൂര്‍ പാക്കേജിലേക്ക് ബുക്ക് ചെയ്യാം
ചങ്ങനാശേരിയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രികര്‍ക്ക് ആനവണ്ടിയാത്രയുടെ നവ്യാനുഭവം അറിയാന്‍ ഈ മാസവും അടുത്തമാസവും അവസരമൊരുക്കുന്നു. മലക്കപ്പാറ, ചതുരംഗപാറ, കാന്തല്ലൂര്‍, വട്ടവട, രാമക്കല്‍മേട്, മാമലക്കണ്ടം, മൂന്നാര്‍, ആഴിമല, സീ അഷ്ടമുടി, സീ കുട്ടനാട് എന്നിവിടങ്ങളിലേക്കും ട്രിപ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്.
കുടുംബശ്രീകള്‍, ആരാധനാലയങ്ങള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, പൂര്‍വവിദ്യാര്‍ഥി സംഘങ്ങള്‍, ക്ലബുകള്‍, തുടങ്ങിയവര്‍ക്ക് അമ്പതുപേരടങ്ങുന്ന ഗ്രൂപ്പ് ബുക്കിംഗ് ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിന് വിളിക്കേണ്ട നമ്പര്‍. ഫോൺ: 9846852601, 9400234581.
കൂടാതെ ആലപ്പുഴ കൃപാസനത്തിലേക്കും ബസ് ക്രമീകരിക്കും.