എ​രു​മേ​ലി അ​യ്യ​പ്പഭ​ക്തി​യി​ൽ; സ​ർ​ക്കാ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി
Saturday, November 16, 2024 5:33 AM IST
എ​​രു​​മേ​​ലി: ഇ​​ന്നാ​​ണ് ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​കാ​​ലം ആ​​രം​​ഭി​​ക്കു​​ന്ന​​തെ​​ങ്കി​​ലും ഇ​​ന്ന​​ലെ മു​​ത​​ൽ തീ​​ർ​​ഥാ​​ട​​ക തി​​ര​​ക്കി​​ലാ​​ണ് എ​​രു​​മേ​​ലി. ഇ​​ന്ന​​ലെ പ​​ക​​ൽ പ​​ല​​പ്പോ​​ഴും പേ​​ട്ട​​ക്ക​​വ​​ല​​യി​​ലും ടൗ​​ൺ റോ​​ഡി​​ലും വാ​​ഹ​​ന ഗ​​താ​​ഗ​​തം കു​​രു​​ക്കി​​ലാ​​യി.

പേ​​ട്ട​​ക്ക​​വ​​ല മു​​ത​​ൽ വ​​ലി​​യ​​മ്പ​​ലം വ​​രെ വ​​ൺ​​വേ ട്രാ​​ഫി​​ക് ആ​​ണ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. സ​​മാ​​ന്ത​​ര പാ​​ത​​യാ​​യി ടി​​ബി റോ​​ഡി​​ലാ​​ണ് ഇ​​രു​വ​​ശ​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള വാ​​ഹ​​ന ഗ​​താ​​ഗ​​തം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നൂ​​റു​​ക​​ണ​​ക്കി​​ന് തീ​​ർ​​ഥാ​​ട​​ക വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് പേ​​ട്ട​​ക്ക​​വ​​ല വ​​ഴി ക​​ട​​ന്നു​​പോ​​യ​​ത്. യാ​​ത്ര​​ക്കാ​​ർ​​ക്കു​​ള്ള ബ​​സ് സ്റ്റോ​​പ്പു​​ക​​ൾ പേ​​ട്ട​​ക്ക​​വ​​ല​​യ്ക്ക് പു​​റ​​ത്തേ​​ക്ക് പോ​​ലീ​​സ് മാ​​റ്റി.

പേ​​ട്ട​​ക്ക​​വ​​ല​​യി​​ൽ ടാ​​ക്സി പാ​​ർ​​ക്കിം​​ഗ് ഇ​​തോ​​ടൊ​​പ്പം നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്. ഓ​​ട്ടോ​​റി​​ക്ഷ ഉ​​ൾ​​പ്പെടെ ടാ​​ക്സി വാ​​ഹ​​ന​​ങ്ങ​​ൾ പേ​​ട്ട​​ക്ക​​വ​​ല​​യി​​ൽ പാ​​ർ​​ക്ക് ചെ​​യ്യ​​രു​​തെ​​ന്ന് പോ​​ലീ​​സ് നി​​ർ​​ദേ​​ശി​ച്ചി​ട്ടു​ണ്ട്.

മെ​​ഗാ ശു​​ചീ​​ക​​ര​​ണം

ഇ​​ന്ന​​ലെ പേ​​ട്ട​​ക്ക​​വ​​ല​​യും ടൗ​​ണും ആ​​രോ​​ഗ്യ​വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ശു​​ചീ​​ക​​രി​​ച്ചു. ബോ​​ധ​​വ​​ത്ക​​ര​​ണ​​മാ​​യി വാ​​ഹ​​ന​​ത്തി​​ൽ ഉ​​ച്ച​​ഭാ​​ഷി​​ണി വ​​ഴി അ​​റി​​യി​​പ്പ് ന​​ൽ​​കു​​ന്നു​​ണ്ട്. രാ​​വി​​ലെ ഒ​​മ്പ​​തോ​​ടെ മെ​​ഗാ ശു​​ചീ​​ക​​ര​​ണം ആ​​രം​​ഭി​​ച്ചു. തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് ശു​​ചീ​​ക​​ര​​ണ മാ​​ർ​​ഗ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ പോ​​ലീ​​സി​​നൊ​​പ്പം ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രെ വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്. 125 അം​​ഗ വി​​ശു​​ദ്ധി സേ​​ന ഇ​​ന്ന​​ലെ മു​​ത​​ൽ സേ​​വ​​നം തു​​ട​​ങ്ങി.

ഡി​​സ്‌​​പെ​​ൻ​​സ​​റി​​ക​​ളാ​​യി

താ​​ത്കാ​​ലി​​ക ഡി​​സ്‌​​പെ​​ൻ​​സ​​റി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം ഇ​​ന്ന​​ലെ മു​​ത​​ൽ തു​​ട​​ങ്ങി. 24 മ​​ണി​​ക്കൂ​​ർ സേ​​വ​​ന​​മാ​​ണ് ഡി​​സ്‌​​പെ​​ൻ​​സ​​റി​​ക​​ളി​​ൽ ല​​ഭ്യ​​മാ​​വു​​ക. സ​​ർ​​ക്കാ​​ർ സാ​​മൂ​​ഹി​​ക ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​നു പു​​റ​​മെ​​യാ​​ണ് ഡി​​സ്‌​​പെ​​ൻ​​സ​​റി​​ക​​ൾ ആ​​രം​​ഭി​​ച്ച​​ത്. ദേ​​വ​​സ്വം വ​​ലി​​യ മൈ​​താ​​ന​​ത്തി​​ൽ പ​​ഴ​​യ സ്കൂ​​ൾ കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് പ്ര​​വ​​ർ​​ത്ത​​നം.

അ​​ലോ​​പ്പ​​തി, ആ​​യു​​ർ​​വേ​​ദ, ഹോ​​മി​​യോ ഡി​​സ്‌​​പെ​​ൻ​​സ​​റി​​ക​​ളും പ​​ക​​ർ​​ച്ച​വ്യാ​​ധി പ്ര​​തി​​രോ​​ധ ക്ലി​​നി​​ക്കും ആ​​ണ് സേ​​വ​​ന​​ത്തി​​നു​​ള്ള​​ത്. 24 മ​​ണി​​ക്കൂ​​റും ഇ​​വി​​ടെ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​ന​​മു​​ണ്ട്. ഫാ​​ർ​​മ​​സി, അ​​ടി​​യ​​ന്തി​​ര ചി​​കി​​ത്സ, ഒ​​ബ്സ​​ർ​​വേ​​ഷ​​ൻ എ​​ന്നി​​വ​​യു​​ണ്ട്.

ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി

താ​​ത്കാ​​ലി​​ക ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി. ഡി​​സ്‌​​പെ​​ൻ​​സ​​റി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​നു സ​​മീ​​പ​​മാ​​ണ് ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ. 24 ഓ​​ളം ജീ​​വ​​ന​​ക്കാ​​ർ വി​​വി​​ധ ഷി​​ഫ്റ്റു​​ക​​ളി​​ലാ​​യി ഡ്യൂ​​ട്ടി​​യി​​ൽ ഉ​​ണ്ടാ​​കും. ആ​​ശു​​പ​​ത്രി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് ഭ​​ദ്ര​​ദീ​​പം തെ​​ളി​​​ച്ചു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി എ​​ൻ. അ​​നി​​ല്‍​കു​​മാ​​ര്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം നാ​​സ​​ര്‍ പ​​ന​​ച്ചി, ശ​​ബ​​രി​​മ​​ല അ​​യ്യ​​പ്പ​സേ​​വാ സ​​മാ​​ജം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എ​​സ്. മ​​നോ​​ജ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​രി ക്വീ​​ന്‍​സ് മി​ഷ​​ന്‍ ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ര്‍​ട്ടി​​ന്‍ മ​​ണ്ണ​​നാ​​ല്‍, അ​​ഡീ​​ഷ​​ണ​​ല്‍ ഡി​​വൈ​​എ​​സ്പി വി​​നോ​​ദ് പി​​ള്ള, എ​​രു​​മേ​​ലി എ​​സ്എ​​ച്ച്ഒ ബി​​ജു, എ​​സ്ഐ രാ​​ജേ​​ഷ് എ​​ന്നി​​വ​​ര്‍ പ്ര​സം​ഗി​​ച്ചു.

500 പോ​​ലീ​​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​നം സ​​മാ​​പി​​ക്കു​​ന്ന​​തു​​വ​​രെ മൂ​​ന്ന് ഷി​​ഫ്റ്റു​​ക​​ളാ​​യി എ​​സ്പി​​സി കേ​​ഡ​​റ്റു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ 500ധി​​കം പോ​​ലീ​​സു​​കാ​​രു​​ടെ സേ​​വ​​നം എ​​രു​​മേ​​ലി​​യി​​ല്‍ ല​​ഭ്യ​​മാ​​ണെ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ഷാ​​ഹു​​ൽ ഹ​​മീ​​ദ് അ​​റി​​യി​​ച്ചു.

പ​​ട്രോ​​ളിം​​ഗ്, വാ​​ഹ​​ന ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം, ഡോ​​ഗ് സ്‌​​ക്വാ​​ഡ്, ബോം​​ബ് സ്‌​​ക്വാ​​ഡ് എ​​ന്നി​​വ​​രു​​ടെ പ​​രി​​ശോ​​ധ​​നം നാ​​ളെ മു​​ത​​ല്‍ ന​​ട​​ക്കും. പോ​​ലീ​​സ് ക​​ൺ​​ട്രോ​​ൾ റൂം ​​ന​​മ്പ​​ർ. ഫോ​​ൺ - 04828 210300.

തീർഥാടകർക്ക് 10 രൂപയ്ക്ക് കുപ്പിവെള്ളം

കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും സം​​സ്ഥാ​​ന​​സ​​ർ​​ക്കാ​​രി​​ന്‍റെ സു​​ജ​​ലം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ ഹി​​ല്ലി അ​​ക്വാ കു​​പ്പി​​വെ​​ള്ളം ലി​​റ്റ​​റി​​ന് 10 രൂ​​പ നി​​ര​​ക്കി​​ൽ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന് ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു. ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന ശ​​ബ​​രി​​മ​​ല ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ൾ​​ക്കു സ​​മീ​​പ​​മു​​ള്ള റേ​​ഷ​​ൻ ക​​ട​​ക​​ളി​​ലൂ​​ടെ​​യാ​​ണ് കു​​പ്പി​​വെ​​ള്ളം വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്.