മാ​​ലി​​ന്യ​​ സം​​സ്‌​​ക​​ര​​ണം: പാ​​ഠ​​ങ്ങ​​ള്‍ പ​​ക​​ര്‍​ന്ന് കു​​ട്ടി​​ക​​ളു​​ടെ ഹ​​രി​​ത​​സ​​ഭ
Friday, November 15, 2024 7:22 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സ്‌​​കൂ​​ളു​​ക​​ളി​​ലും വീ​​ടു​​ക​​ളി​​ലും മാ​​ലി​​ന്യ​​ സം​​സ്‌​​ക​​ര​​ണം, ശു​​ചി​​ത്വ​​ സം​​ര​​ക്ഷ​​ണം എ​​ന്നി​​വ​യെ​​ക്കു​​റി​​ച്ച് അ​​വ​​ബോ​​ധം ന​​ല്‍​കു​​ന്ന​​തി​​നാ​​യി ന​​ഗ​​ര​​സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​​ട്ടി​​ക​​ളു​​ടെ ഹ​​രി​​ത​​സ​​ഭ സം​​ഘ​​ടി​​പ്പി​​ച്ചു.

മാ​​ലി​​ന്യ​​മു​​ക്ത ന​​വ​​കേ​​ര​​ളം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി എ​​ന്‍റെ വി​​ദ്യാ​​ല​​യം മാ​​ലി​​ന്യ​​മു​​ക്തം എ​​ന്ന പ​​ദ്ധ​​തി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് ഹ​​രി​​ത​​സ​​ഭ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ഉ​​റ​​വി​​ട​​ങ്ങ​​ളി​​ല്‍​ത്ത​​ന്നെ ജൈ​​വ​​മാ​​ലി​​ന്യം സം​​സ്‌​​ക​​രി​​ക്കു​​ക, അ​​ജൈ​​വ​​മാ​​ലി​​ന്യം ഹ​​രി​​ത​​ക​​ര്‍​മ സേ​​ന​​യ്ക്കു കൈ​​മാ​​റു​​ക, ഒ​​റ്റ​​ത്ത​​വ​​ണ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഡി​​സ്‌​​പോ​​സി​​ബി​​ള്‍ പ്ലേ​​റ്റ്, ക​​പ്പു​​ക​​ള്‍ എ​​ന്നി​​വ ഒ​​ഴി​​വാ​​ക്കു​​ക തു​​ട​​ങ്ങി​​യ നി​​ര്‍​ദേ​​ശ​​ങ്ങ​​ളും കു​​ട്ടി​​ക​​ള്‍​ക്ക് ന​​ല്‍​കി.

സ്‌​​കൂ​​ളു​​ക​​ളി​​ലും വീ​​ടു​​ക​​ളി​​ലും ന​​ട​​പ്പാ​​ക്കു​​ന്ന മാ​​ലി​​ന്യ​​സം​​സ്‌​​ക​​ര​​ണ പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ച് കു​​ട്ടി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ള്‍ റി​​പ്പോ​​ര്‍​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി റിം​​ഗ് ക​​മ്പോ​​സ്റ്റ്, ജീ​​ബി​​ന്നു​​ക​​ള്‍, ബാ​​സ്ക​​റ്റു​​ക​​ള്‍ തു​​ട​​ങ്ങി​​യ ഉ​​പാ​​ധി​​ക​​ള്‍ സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് ന​​ല്‍​ക​​ണ​​മെ​​ന്ന് കു​​ട്ടി​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​വ ഉ​​ട​​ന്‍ ന​​ല്‍​കു​​മെ​​ന്ന് പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍ പ​​റ​​ഞ്ഞു. വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ മാ​​ത്യൂ​​സ് ജോ​​ര്‍​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

20 സ്‌​​കൂ​​ളു​​ക​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 120 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തു. ക്ഷേ​​മ​​കാ​​ര്യ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ പി.​​എ. നി​​സാ​​ര്‍ സ​​ത്യ​​പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. വി​​വി​​ധ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍​മാ​​രാ​​യ എ​​ല്‍​സ​​മ്മ ജോ​​ബ്, അ​​ഡ്വ. മ​​ധു​​രാ​​ജ്, കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ ഉ​​ഷ മു​​ഹ​​മ്മ​​ദ് ഷാ​​ജി, കു​​ഞ്ഞു​​മോ​​ള്‍ സാ​​ബു, മു​​നി​​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി എ​​സ്എ.​​എ​​ല്‍. സ​​ജി, ഹെ​​ല്‍​ത്ത് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍​മാ​​രാ​​യ സു​​നി​​ല്‍ സി, ​​സ്മി​​രീ​​ഷ് ലാ​​ല്‍ കെ, ​​ബി​​ജേ​​ഷ് ഇ​​മ്മാ​​നു​​വ​​ല്‍, ജെ​​റാ​​ള്‍​ഡ് മൈ​​ക്കി​​ള്‍, ആ​​ശാ മേ​​രി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.