ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ പ​ത്തി​ന്
Friday, November 15, 2024 5:50 AM IST
കോ​ട്ട​യം: ജി​ല്ല​യി​ലെ ര​ണ്ടു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ പ​ത്തി​നു ന​ട​ക്കും. ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലെ 16-ാം വാ​ര്‍​ഡി​ലേ​ക്കും (കു​ഴി​വേ​ലി), അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ലേ​ക്കു​മു​ള്ള (ഐ​ടി​ഐ)​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ടം ഇ​ന്ന​ലെ​മു​ത​ല്‍ നി​ല​വി​ല്‍ വ​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. 22 വ​രെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം. 23ന് ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​ട​ക്കും. 25വ​രെ നാ​മ​നി​ര്‍​ദേ​ശം പി​ന്‍​വ​ലി​ക്കാം. വോ​ട്ടെ​ടു​പ്പ് പ​ത്തി​നു ന​ട​ക്കും. 11നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി​യോ ടി. ​മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്നു.