സ​ര്‍​ഗ​ക്ഷേ​ത്ര ച​ങ്ങ​നാ​ശേ​രി മാ​ര​ത്ത​ണ്‍ 24ന്
Friday, November 15, 2024 5:56 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ല​​ഹ​​രി​​ക്കെ​​തി​​രേ​​യു​​ള്ള പ്ര​​യാ​​ണം എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി സ​​ര്‍​ഗ​​ക്ഷേ​​ത്ര സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മൂ​​ന്നാ​​മ​​ത് പ്ര​​ഫ​​ഷ​​ണ​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി മാ​​ര​​ത്ത​​ണ്‍ 24ന് ​​ന​​ട​​ക്കും. ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഇ​​ന്ന് അ​​വ​​സാ​​നി​​ക്കും.

ച​​ങ്ങ​​നാ​​ശേ​​രി മാ​​ര​​ത്ത​​ണ്‍ സീ​​സ​​ണ്‍ 3 ക്രി​​ക്ക​​റ്റ് താ​​രം മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​ജ​​യി​​ക​​ള്‍​ക്ക് മൂ​​ന്നു ല​​ക്ഷം രൂ​​പ​​യു​​ടെ സ​​മ്മാ​​ന​​ങ്ങ​​ള്‍ ന​​ല്‍​കും.

റ​​ണ്ണിം​​ഗ് 21 കി.​​മീ മാ​​ര​​ത്ത​​ണ്‍, 10 കി.​​മീ. മാ​​ര​​ത്ത​​ണ്‍, മൂ​​ന്ന് കി.​​മീ. ഫ​​ണ്‍ റ​​ണ്‍, ഒ​​രു കി.​​മീ. കി​​ഡ്‌​​സ് മാ​​ര​​ത്ത​​ണ്‍ എ​​ന്നി​​വ​​യാ​​ണ് മ​​ത്സ​​ര വി​​ഭാ​​ഗ​​ങ്ങ​​ള്‍. 21 കി.​​മീ. ഹാ​​ഫ് മാ​​ര​​ത്ത​​ണ്‍ രാ​​വി​​ലെ അ​​ഞ്ചി​​ന് ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു ജ്യോ​​തി കോ​​ള​​ജി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ച്ച് ളാ​​യി​​ക്കാ​​ട് ബൈ​​പാ​​സ്, തു​​രു​​ത്തി വ​​ഴി തി​​രി​​കെ ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജി​​ല്‍ അ​​വ​​സാ​​നി​​ക്കും.

10 കി.​​മീ. മാ​​ര​​ത്ത​​ണ്‍ രാ​​വി​​ലെ 5.30ന് ​​ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ച്ച് റെ​​യി​​ല്‍​വേ ജം​​ഗ്ഷ​​ന്‍ വ​​ഴി ളാ​​യി​​ക്കാ​​ട് ബൈ​​പാ​​സ് എ​​ത്തി തി​​രി​​കെ ക്രി​​സ്തു ജ്യോ​​തി കോ​​ള​​ജി​​ല്‍ സ​​മാ​​പി​​ക്കും.

മൂ​​ന്ന് കി.​​മീ. ഫ​​ണ്‍ റ​​ണ്‍ രാ​​വി​​ലെ 7.30ന് ​​ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ച്ച് കു​​രി​​ശും​​മൂ​​ട് വ​​ഴി വ​​ലി​​യ​​കു​​ള​​ത്ത് എ​​ത്തി തി​​രി​​കെ ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജി​​ല്‍ അ​​വ​​സാ​​നി​​ക്കും.

കു​​ട്ടി​​ക​​ളു​​ടെ ഒ​​രു കി.​​മീ. മാ​​ര​​ത്ത​​ണ്‍ ക്രി​​സ്തു​​ജ്യോ​​തി കോ​​ള​​ജി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ച്ച് ചെ​​ത്തി​​പ്പു​​ഴ ആ​​റ്റു​​വാ​​ക്കേ​​രി ജം​​ഗ്ഷ​​ന്‍ വ​​രെ പോ​​യി ക്രി​​സ്തു ജ്യോ​​തി കോ​​ള​​ജി​​ല്‍ സ​​മാ​​പി​​ക്കും.
ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ലി​​ങ്ക് https://sargakshtera. org/marathon-2/. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്ക് ഫോ​​ണ്‍- 9496189111.