പ​രി​പ്പ് തൊ​ള്ളാ​യി​രം റോ​ഡ്: നി​ര്‍മാ​ണ പൂ​ര്‍ത്തീകരണത്തിന് ‍ 5.9 കോടി
Thursday, November 14, 2024 7:17 AM IST
ഏ​റ്റു​മാ​നൂ​ര്‍: മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റ​യാ​യി മു​ട​ങ്ങി​ക്കി​ട​ന്ന പ​രി​പ്പ് തൊ​ള്ളാ​യി​രം റോ​ഡി​ന്‍റെ നി​ര്‍മാ​ണ​ത്തി​നാ​യി 5,90,69,054 രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.

1985ലാ​ണ് റോ​ഡ് നി​ര്‍മാ​ണം തു​ട​ങ്ങി അ​പ്രോ​ച്ച് പാ​ലം പൂ​ര്‍ത്തി​യാ​ക്കി​യ​ത് തു​ട​ര്‍ന്ന് കേ​സു​ക​ളി​ലും ചു​വ​പ്പു​നാ​ട​യി​ലും കു​ടു​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ ചി​ര​കാ​ല​സ്വ​പ്നം പൂ​വ​ണി​ഞ്ഞി​ല്ല. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ഫ​ല​മാ​യി ഇ​പ്പോ​ള്‍ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മു​ട​ങ്ങി​ക്കി​ട​ന്ന പ​രി​പ്പ് തൊ​ള്ളാ​യി​രം റോ​ഡി​ന്‍റെ നി​ര്‍മാ​ണ​ത്തി​ന് മ​ന്ത്രി ത​ന്നെ ഇ​ട​പെ​ട്ട് ആ​ദ്യം 5,29,43,713 രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​തു​ക​യ്ക്ക് പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

തു​ട​ര്‍ന്ന് പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​ക്കി​യ​ത​നു​സ​രി​ച്ച് 61,25,341 രൂ​പ കൂ​ടി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. നി​ര്‍ദി​ഷ്‌​ട റോ​ഡ് അ​പ്പ​ര്‍കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്കും ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ര്‍ കാ​ര്‍ഷി​ക​മേ​ഖ​ല​യു​ടെ അ​ഭി​വൃ​ത്തി​ക്കും കാ​ര​ണ​മാ​കും. അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ലെ 20, 1 വാ​ര്‍ഡു​ക​ളി​ലാ​യാ​ണ് പാ​ല​വും അ​പ്രോ​ച്ച് റോ​ഡും സ്ഥി​തി ചെ​യ്യു​ന്ന​ത്.

700 ഏ​ക്ക​റു​ള്ള തൊ​ള്ളാ​യി​രം, 210 ഏ​ക്ക​റു​ള്ള വ​ട്ട​ക്കാ​യ​ല്‍ എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ക്ക് ന​ടു​വി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​വ​രു​ന്ന മാ​ഞ്ചി​റ​യി​ലെ പാ​ലം കൂ​ടി തീ​രു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ല്‍നി​ന്ന് കു​മ​ര​കം വ​ഴി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം റോ​ഡു​ക​ളി​ലേ​ക്ക് കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് എ​ത്താ​ന്‍ ക​ഴി​യും . ഇ​തി​നാ​യി മാ​ഞ്ചി​റ പാ​ല​ത്തി​ന്‍റെ നി​ര്‍മാ​ണം എം​എ​ല്‍എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് തു​ക അ​നു​വ​ദി​ച്ച് പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.