ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ ലാ​ബ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം
Thursday, November 14, 2024 5:30 AM IST
പാ​ലാ: ന​വ​കേ​ര​ളം ക​ര്‍​മപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​തകേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്‌​കൂ​ളു​ക​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ലാ​ബ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ഭ​ര​ണ​ങ്ങാ​നം ഡി​വി​ഷ​നി​ല്‍ മൂ​ന്നു സ്‌​കൂ​ളു​ക​ളി​ലാ​ണ് ലാ​ബ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ള​ക്കു​മാ​ടം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ലാ​ബ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സ്‌​കൂ​ള്‍ ടൈ​മി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കും ജ​ലം പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ല്‍​കാം. ശു​ദ്ധ​മാ​യ കു​പ്പി​യി​ല്‍ ശേ​ഖ​രി​ച്ച 250 മി​ല്ലി ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​വ​രേ​ണ്ട​ത്.

കെ​മി​സ്ട്രി ലാ​ബു​ക​ളു​ള്ള ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലാ​ണ് ലാ​ബ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ര്‍​ണമാ​യും സൗ​ജ​ന്യ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ശോ​ധ​നാഫ​ലം വാ​ട്‌​സാ​പ്പി​ല്‍ ല​ഭി​ക്കു​ന്ന വി​ധ​മാ​ണ് പ​രി​ശോ​ധ​നാ ലാ​ബ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.