ട്രാ​​​ക്ക് മാ​​​റി​​​യ മ​​​രി​​​യ ഗോ​​​ഗോ​​​യ് ബോ​​​ക്സിം​​​ഗ് റിം​​​ഗി​​​ൽ താ​​​രം
Thursday, November 14, 2024 7:29 AM IST
കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​യി​​​ല്‍ 52-54 കി​​​ലോ​​​ഗ്രാം വി​​​ഭാ​​​ഗം ബോ​​​ക്സിം​​​ഗി​​​ല്‍ ചാ​​​മ്പ്യ​​​നാ​​​യ​​​തു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​വി രാ​​​ജ സ്‌​​​കൂ​​​ളി​​​ലെ ഒ​​​ന്പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍ഥി​​​നി മ​​​രി​​​യ ഗോ​​​ഗോ​​​യ്. മു​​​ന്‍വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ല്‍ ട്രാ​​​ക്കി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് റിം​​​ഗി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​ത്.

മൂ​​​ന്നു​​​വ​​​ര്‍ഷം മു​​​മ്പ് ന​​​ട​​​ന്ന ജി​​​ല്ലാ സ്കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള​​​യി​​​ല്‍ ട്രി​​​പ്പി​​​ൾ ജം​​​പി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രി​​​യാ​​​യി​​​രു​​​ന്നു മ​​​രി​​​യ. പി​​​ന്നീ​​​ട് പ​​​രി​​​ശീ​​​ല​​​ന​​​ക​​​രു​​​ടെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ബോ​​​ക്സിം​​​ഗി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷ​​​വും സം​​​സ്ഥാ​​​ന കാ​​​യി​​​ക​​​മേ​​​ള​​​യി​​​ലെ ബോ​​​ക്‌​​​സിം​​​ഗി​​​ല്‍ സ്വ​​​ര്‍ണ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചി​​​രു​​​ന്നു.

ആ​​​സം ല​​​ഖീം​​​പൂ​​​ര്‍ സ്വ​​​ദേ​​​ശി ത​​​രു​​​ണ്‍ ഗോ​​​ഗോ​​​യ്-​​​ച​​​ങ്ങ​​​നാ​​​ശേ​​​രി മാ​​​മ്മൂ​​​ട് സ്വ​​​ദേ​​​ശി​​​നി ഷീ​​​ജ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് മ​​​രി​​​യ. ഇ​​​വ​​​ര്‍ ഇ​​​പ്പോ​​​ള്‍ പ​​​ത്ത​​​നം​​​തി​​​ട്ട എ​​​ഴു​​​മ​​​റ്റൂ​​​ര്‍ വെ​​​ണ്ണി​​​ക്കു​​​ള​​​ത്താ​​​ണ് താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. 22 വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു മു​​​മ്പ് കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​യ​​​താ​​​ണ് ത​​​രു​​​ണ്‍. ഇ​​​പ്പോ​​​ള്‍ ഇ​​​ത്തി​​​ത്താ​​​ന​​​ത്തു​​​ള്ള സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്.

മ​​​രി​​​യ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ന്‍ ആ​​​റ്റി​​​ങ്ങ​​​ല്‍ ഗ​​​വ​​​ണ്‍മെ​​​ന്‍റ് കോ​​​ള​​​ജി​​​ല്‍ ഡി​​​ഗ്രി​​​ക്കു പ​​​ഠി​​​ക്കു​​​ന്ന മ​​​നോ​​​ബ്ജി​​​ത്തും ഫു​​​ട്‌​​​ബോ​​​ളി​​​ലും അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ലും മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച കാ​​​യി​​​ക താ​​​ര​​​മാ​​​ണ്. മ​​​നോ​​​ബ്ജി​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ഫു​​​ട്‌​​​ബോ​​​ള്‍ ടീം ​​​അം​​​ഗ​​​വു​​​മാ​​​ണ്.