നാ​ട​ൻ ഭ​ക്ഷ്യ​മേ​ള ഒ​രു​ക്കി
Thursday, November 14, 2024 7:29 AM IST
ഉ​ദ​യ​നാ​പു​രം: അ​ക്ക​ര​പ്പാ​ടം ഗ​വ​ൺ​മെ​ൻ​റ് യു​പി സ്കൂ​ളി​ൽ നാ​ട​ൻ ഭ​ക്ഷ്യ മേ​ള​യും പ​ഴ​യ​കാ​ല കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. ര​ഞ്ജി​ത്ത് ഭ​ക്ഷ്യ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളും നാ​ട​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി കൊ​ണ്ടു​വ​ന്നു. 600പ​രം വി​ഭ​വ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കി​യ​ത്. ക​ള​ർ പു​ട്ട്,ബീ​റ്റ്റൂ​ട്ട് ,ക്യാ​ര​റ്റ് ഇ​ടി​യ​പ്പം, പ​ല​ത​രം പ​ച്ച​ക്ക​റി​ക​ളു​ടെ നീ​ര് കൊ​ണ്ടു​ണ്ടാ​ക്കി​യ വി​വി​ധ​ത​രം പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ഭ​ക്ഷ്യ​മേ​ള​യ്ക്ക് വൈ​വി​ധ്യം ന​ൽ​കി.

അ​ബ്ദു​ൾ​ഹാ​രീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. കി​ഷോ​ർ​കു​മാ​ർ ,സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഇ.​ആ​ർ. ന​ടേ​ശ​ൻ, കെ.​എ. അ​ഞ്ജു,വി. ​അ​നു​ഷ,അ​മ്പി​ളി, സ്മി​താ​മേ​നോ​ൻ, പ്ര​സീ​ന​ശ​ങ്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.