ഹെ​ൻ‌റി ബേ​ക്ക​ര്‍ കോ​ള​ജി​ന് പു​ര​സ്‌​കാ​രം
Thursday, November 14, 2024 5:40 AM IST
മേ​ലു​കാ​വ്: മി​ക​ച്ച എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​നു​ള്ള എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ 2023-24 പു​ര​സ്‌​കാ​രം മേ​ലു​കാ​വ് ഹെ​ൻ‌റി ബേ​ക്ക​ര്‍ കോ​ള​ജ് നേ​ടി. മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​രം കോ​ള​ജി​ലെ ച​രി​ത്ര​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​ജി​ബി​ന്‍ മാ​ത്യു ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​രം ഇം​ഗ്ലീ​ഷ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​നി ഹി​ബ ഫാ​ത്തി​മ​യ്ക്കു ല​ഭി​ച്ചു.

എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം പ്രോ​ഗ്രാം കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഇ.​എ​ന്‍. ശി​വ​ദാ​സ​നാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.