പു​തി​യ പ​ദ്ധ​തി നേ​ട്ട​മാ​കും മീ​ന​ച്ചി​ലാ​ര്‍ ഇ​നി വ​റ്റി​ല്ല
Friday, November 15, 2024 5:26 AM IST
കോ​​ട്ട​​യം: മ​​ഴ​​ക്കാ​​ല​​ത്ത് തു​​ട​​ര്‍​പ്ര​​ള​​യ​​ങ്ങ​​ള്‍. ഒ​​രാ​​ഴ്ച മ​​ഴ നി​​ല​​ച്ചാ​​ല്‍ ഇ​​ട​​മു​​റി​​യും. വേ​​ന​​ലി​​ല്‍ വ​​റ്റി​​വ​​ര​​ളും. ഏ​​റെ​​യി​​ട​​ങ്ങ​​ളി​​ലും ആ​​ഴ​​വും വീ​​തി​​യും കു​​റ​​വു​​ള്ള മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ ഈ ​​പ​​രി​​മി​​തി​​ക്ക് പ​​രി​​ഹാ​​ര​​മാ​​വു​​ക​​യാ​​ണ്. പ​​ന്ത്ര​​ണ്ടു മാ​​സ​​വും ജ​​ല​​സ​​മൃ​​ദ്ധി ഉ​​റ​​പ്പാ​​ക്കു​​ന്ന മീ​​ന​​ച്ചി​​ല്‍ ന​​ദീ​​ത​​ട​​പ​​ദ്ധ​​തി. മീ​​ന​​ച്ചി​​ല്‍, കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കു​​ക​​ളി​​ല്‍ കു​​ടി​​വെ​​ള്ള​​വും ജ​​ല​​സേ​​ച​​ന​​വും ല​​ക്ഷ്യ​​മി​​ടു​​ന്നു.

അ​​ടു​​ക്ക​​ത്ത് അ​​ണ​​ക്കെ​​ട്ട് നി​​ര്‍​മി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​ക്കെ​​തി​​രേ പ​​ര​​ക്കെ പ്ര​​തി​​ഷേ​​ധം ഉ​​യ​​ര്‍​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് മൂ​​ല​​മ​​റ്റം പ​​വ​​ര്‍ ഹൗ​​സി​​ല്‍നി​​ന്നു ത​​ള്ളു​​ന്ന അ​​ധി​​കം വെ​​ള്ളം മീ​​ന​​ച്ചി​​ലാ​​റ്റി​​ലേ​​ക്ക് ഒ​​ഴു​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി. മൂ​​ന്നു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കാ​​വു​​ന്ന​​തും താ​​ര​​ത​​മ്യേ​​ന ചെ​​ല​​വു കു​​റ​​ഞ്ഞ​​തു​​മാ​​യ പ​​ദ്ധ​​തി​​യാ​​ണി​​ത്.

പ​​ദ്ധ​​തി ഇ​​ങ്ങ​​നെ

അ​​റ​​ക്കു​​ളം മൂ​​ന്നു​​ങ്ക​​വ​​യ​​ലി​​ല്‍ ചെ​​ക്ഡാം പ​​ണി​​ത് അ​​വി​​ടെ​​നി​​ന്ന് 500 മീ​​റ്റ​​ര്‍ ക​​നാ​​ല്‍ വെ​​ട്ടി​​യെ​​ത്തി​​ക്കു​​ന്ന വെ​​ള്ളം 6.5 കി​​ലോ​​മീ​​റ്റ​​ര്‍ ട​​ണ​​ല്‍ നി​​ര്‍​മി​​ച്ച് മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്തി​​ലെ​​ത്തി​​ക്കും.

അ​​വി​​ടെ​​നി​​ന്ന് 200 മീ​​റ്റ​​ര്‍ ക​​നാ​​ല്‍ പ​​ണി​​ത് ജ​​ലം ക​​ട​​പു​​ഴ​​യി​​ലെ​​ത്തി​​ച്ച് മീ​​ന​​ച്ചി​​ലാ​​റ്റി​​ലൂ​​ടെ ഒ​​ഴു​​ക്കും.
കു​​ടി​​വെ​​ള്ള​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കാ​​നും താ​​ഴ്ന്ന മേ​​ഖ​​ല​​യി​​ല്‍ വേ​​ന​​ലി​​ല്‍ ഓ​​രു​​വെ​​ള്ളം ക​​യ​​റു​​ന്ന​​തു ത​​ട​​യാ​​നും പ​​ദ്ധ​​തി ഉ​​പ​​ക​​രി​​ക്കും.