ബാ​ബു മ​ണ​ര്‍​കാ​ട്ടി​ന് യാ​ത്രാ​മൊ​ഴി
Thursday, November 14, 2024 5:40 AM IST
പാ​ലാ: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നും വ്യ​വ​സാ​യി​യും പ്ലാ​ന്‍റ​റു​മാ​യ ബാ​ബു മ​ണ​ര്‍​കാ​ട്ട് ഇ​നി ദീ​പ്ത സ്മ​ര​ണ. അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ഞ്ജലി അ​ര്‍​പ്പി​ക്കാ​ന്‍ ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​ന്ന​ലെ പാ​ലാ​യി​ലെ മ​ണ​ര്‍​കാട്ട് വ​സ​തി​യി​ലെ​ത്തി​യ​ത്.

രാ​ഷ്‌ട്രീ​യ-സാ​മൂ​ഹ്യ-വ്യ​വ​സാ​യ രം​ഗ​ത്തെ​ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ദീ​പി​ക​യ്ക്കു വേ​ണ്ടി രാ​ഷ്‌ട്രദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് റീ​ത്ത് സ​മ​ർ​പ്പി​ച്ചു.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ണി​ചേ​ർ​ന്ന വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം പാ​ലാ ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​ച്ചു. സം​സ്‌​കാ​ര​ക​ര്‍​മ​ങ്ങ​ള്‍​ക്ക് പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

ച​ട​ങ്ങു​ക​ള്‍​ക്കുശേ​ഷം പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ അ​നു​ശോ​ച​ന​യോ​ഗം ചേ​ര്‍​ന്നു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ജോ​യി ഏ​ബ്രഹാം, ടോ​മി ക​ല്ലാ​നി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, അ​ഡ്വ. വി.​ടി.​ തോ​മ​സ്, കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍, ബെ​ന്നി മൈ​ലാ​ടൂ​ര്‍, പീ​റ്റ​ര്‍ പ​ന്ത​ലാ​നി, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട്, ജോ​സു​കു​ട്ടി പൂ​വേ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.