പാലാ ജൂ​ബി​ലി കു​രി​ശു​പ​ള്ളി ഇ​നി പു​തു​മോ​ടി​യി​ല്‍
Friday, November 15, 2024 5:26 AM IST
കോ​ട്ട​​യം: പാ​​ലാ​​യു​​ടെ അ​​ഭി​​മാ​​ന ഗോ​​പു​​രം ജൂ​​ബി​​ലി കു​​രി​​ശു​​പ​​ള്ളി ഇ​​നി പു​​തു​​മോ​​ടി​​യി​​ല്‍ പ്ര​​കാ​​ശി​​ത​​മാ​​കും. ഡി​​സം​​ബ​​ര്‍ എ​​ട്ടി​​ന് ന​​ട​​ക്കു​​ന്ന അ​​മ​​ലോ​​ത്ഭ​​വ​​മാ​​താ​​വി​ന്‍റെ ജൂ​​ബി​​ലി തി​​രു​​നാ​​ളി​​നു മു​​മ്പാ​​യി ന​​വീ​​ക​​ര​​ണം പൂ​​ര്‍​ത്തി​​യാ​​കും. ക​​ഴി​​ഞ്ഞ നാ​​ലു മാ​​സ​​മാ​​യി ന​​ട​​ക്കു​​ന്ന ന​​വീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലാ​​ണ്. 69 വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു മു​​മ്പ് ക​​രി​​ങ്ക​​ല്ലി​​ല്‍ പ​​ണി​​തീ​​ര്‍​ത്ത കു​​രി​​ശു​​പ​​ള്ളി നി​​ര്‍​മാ​​ണ​​ത്തി​​നു ശേ​​ഷം കാ​​ര്യ​​മാ​​യ ന​​വീ​​ക​​ര​​ണം ന​​ട​​ത്തി​​യി​​ട്ടി​​ല്ല.

ക​​രി​​ങ്ക​​ല്ലു​​ക​​ള്‍ ചേ​​ര്‍​ന്നി​​രി​​ക്കു​​ന്ന ഭാ​​ഗ​​ത്തു രൂ​​പ​​പ്പെ​​ട്ട വി​​ട​​വു​​ക​​ള്‍ നി​​ക​​ത്തു​​ക​​യും പാ​​യ​​ലും ചെ​​ളി​​യും ക​​റ​​യും നീ​​ക്കം ചെ​​യ്യു​​ക​​യു​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യും ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഇ​​തു കൂ​​ടാ​​തെ രാ​​ത്രി​​യി​​ല്‍ പ​​ള്ളി കൂ​​ടു​​ത​​ല്‍ പ്രാ​​കാ​​ശ​​പൂ​​രി​​ത​​മാ​​കു​​ന്ന​​തി​​നാ​​യി അ​​ത്യാ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള എ​​ല്‍​ഇ​​ഡി സാ​​ങ്കേ​​തി​വി​​ദ്യ​​യി​​ലു​​ള്ള ഇ​​ലു​​മി​​നേ​​ഷ​​ന്‍ ന​​ട​​ത്തു​ന്നു​ണ്ട്.

ഇ​​താ​​ണ് പൂ​​ര്‍​ത്തി​​യാ​​കാ​​നു​​ള്ള​​ത്. കു​​രി​​ശു​​പ​​ള്ളി​​യു​​ടെ മു​​ന്‍ ഭാ​​ഗ​​ത്തെ​​യും തെ​​ക്കു ഭാ​​ഗ​​ത്തെ​​യും വൈ​​ദ്യു​​തീ​​ക​​ര​​ണം പൂ​​ര്‍​ത്തി​​യാ​​യി. ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​തി​ന്‍റെ പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​യി​​രു​​ന്നു. എ​​ല്‍​ഇ​​ഡി ശോ​​ഭ​​യി​​ല്‍ പ്ര​​കാ​​ശി​​ത​​മാ​​യ കു​​രി​​ശു​​പ​​ള്ളി​​യു​​ടെ ചി​​ത്രം സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടെ വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​ച്ചി​​രു​​ന്നു. കു​​രി​​ശു​​പ​​ള്ളി​​യു​​ടെ മു​​ക​​ളി​​ല്‍ നാ​​ലു വ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള വ​​ലി​​യ ക്ലോ​​ക്കി​​ലെ ഉ​​ച്ച​​ത്തി​​ലു​​ള്ള മ​​ണി​​നാ​​ദ​​വും മ​​രി​​യ​സ്തു​​തി ഗീ​​ത​​വും പാ​​ലാ​​യു​​ടെ​​യും പാ​​ല​​ക്കാ​​രു​​ടെ​യും ആ​​ന​​ന്ദ സ​​ങ്കീ​​ര്‍​ത്ത​​ന​​ങ്ങ​​ളാ​​ണ്.

പാ​​ലാ ക​​ത്തീ​​ഡ്ര​​ല്‍, ളാ​​ലം പ​​ഴ​​യ​​പ​​ള്ളി, ളാ​​ലം പു​​ത്ത​​ന്‍​പ​​ള്ളി എ​​ന്നീ മൂ​​ന്ന് ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും സം​​യു​​ക്ത കു​​രി​​ശു​​പ​​ള്ളി​​യാ​​ണ് പാ​​ലാ ടൗ​​ണ്‍ കു​​രി​​ശു​​പ​​ള്ളി. പാ​​ലാ​​യു​​ടെ ദേ​​ശീ​​യ ഉ​​ത്സ​​വ​​മാ​​ണ് ഡി​​സം​​ബ​​ര്‍ എ​​ട്ടി​​നു ന​​ട​​ക്കു​​ന്ന കു​​രി​​ശു​​പ​​ള്ളി​​യി​​ലെ ജൂ​​ബി​​ലി തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷം. കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ളാ​​ലും മു​​ത്തു​​ക്കു​ട​​ക​​ളാ​​ലും വൈ​​ദ്യു​​തി ദീ​​പാ​​ല​​ങ്കാ​​ര​​ങ്ങ​​ളാ​​ലും കു​​രി​​ശു​​പ​​ള്ളി​​യും പാ​​ലാ ടൗ​​ണ്‍ മു​​ഴു​​വ​​നും ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ അ​​ല​​ങ്ക​​രി​​ക്കും. ദൂ​​ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍നി​​ന്നു പോ​​ലും ആ​​ളു​​ക​​ള്‍ തി​​രു​​നാ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി എ​​ത്തും.

ഇ​​ത്ത​​വ​​ണ ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ലാ​​ണ് ജൂ​​ബി​​ലി തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷം. ഏ​​ഴി​​നു രാ​​വി​​ലെ മ​​രി​​യ​​ന്‍ റാ​​ലി​​യും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​സാം​​സ്‌​​കാ​​രി​​ക ഘോ​​ഷ​​യാ​​ത്ര​​യും ഫാ​​ന്‍​സീ​​ഡ്ര​​സ്, ബൈ​​ബി​​ള്‍ ടാ​​ബ്ലോ മ​​ത്സ​​ര​​ങ്ങ​​ളും ന​​ട​​ക്കും. എ​​ട്ടി​​ന് പ്ര​​സി​​ദ്ധ​​മാ​​യ പ​​ട്ട​​ണ പ്ര​​ദ​​ക്ഷി​​ണം. തി​​രു​​നാ​​ളി​​ന്‍റെ ഭാ​​ഗ​മാ​​യി സി​​വൈ​​എം​​എ​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന നാ​​ട​​ക​​മേ​​ള ഡി​​സം​​ബ​​ര്‍ ഒ​​ന്നി​​നു തു​​ട​​ങ്ങും. ഫു​​ട്‌​​ബോ​​ള്‍ മേ​​ള, വ്യാ​​പാ​​രി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഫു​​ഡ് ഫെ​​സ്റ്റ്, അ​​മ്യൂ​​സ്‌​​മെ​​ന്‍റ് പാ​​ര്‍​ക്ക് തു​​ട​​ങ്ങി​​യ​​വും തി​​രു​​നാ​​ളി​ന്‍റെ ഭാ​​ഗ​​മാ​​യു​​ണ്ട്.