എ​രു​മേ​ലി​യി​ല്‍ തീ​ര്‍​ഥാ​ട​ക​രെ​ത്തി; ഇ​നി പേ​ട്ട​തു​ള്ള​ല്‍
Friday, November 15, 2024 5:27 AM IST
കോ​​ട്ട​​യം: മ​​ഹി​​ഷി നി​​ഗ്ര​​ഹ​​ത്തി​​ന്‍റെ സ്മ​​ര​​ണ പു​​തു​​ക്കി എ​​രു​​മേ​​ലി​​യി​​ല്‍ ഇ​​നി പേ​​ട്ട​​കെ​​ട്ടി​ന്‍റെ തി​​ര​​ക്ക്. ശ​​ബ​​രി​​മ​​ല മ​​ണ്ഡ​​ല​​കാ​​ല​​ത്ത് തീ​​ര്‍​ഥാ​​ട​​ക​​ര്‍ എ​​രു​​മേ​​ലി​​യി​​ല്‍ പേ​​ട്ട​​തു​​ള്ളി​​യ​​ശേ​​ഷ​​മാ​​ണ് പ​​മ്പ​​യി​​ലേ​​ക്കും തു​​ട​​ര്‍​ന്ന് സ​​ന്നി​​ധാ​​ന​​ത്തി​​ലേ​​ക്കും യാ​​ത്ര​​യാ​​കു​​ന്ന​​ത്. എ​​രു​​മേ​​ലി​​യി​​ലെ​​ത്തി കൊ​​ച്ച​​മ്പ​​ല​​ത്തി​​ല്‍​നി​​ന്നു ശ​​ര​​ക്കോ​​ലു​​ക​​ളും വാ​​ളു​​ക​​ളും ഗ​​ഥ​​ക​​ളു​​മേ​​ന്തി വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ വാ​​വ​​രു​​പ​​ള്ളി​​യി​​ലെ​​ത്തി വ​​ലം വ​​ച്ച​​ശേ​​ഷ​​മാ​​ണ് പ്ര​​ധാ​​ന പാ​​ത​​യി​​ലൂ​​ടെ വ​​ലി​​യ​​മ്പ​​ല​​ത്തി​​ലേ​​ക്കു പോ​​വു​​ക.

അ​​നു​​ഷ്ഠാ​​ന​​ങ്ങ​​ള്‍​ക്കു ശേ​​ഷം ക്ഷേ​​ത്രാ​​ങ്ക​​ണ​​ത്തി​​ലെ വ​​ലി​​യ​​തോ​​ട്ടി​​ലും കൊ​​ര​​ട്ടി​​യാ​​റ്റി​​ലും കു​​ളി​​ച്ച് ശു​​ദ്ധി​​വ​​രു​​ത്തി. പേ​​ട്ട​​തു​​ള്ള​​ലി​​നു​​ശേ​​ഷം അ​​ഴു​​ത, കാ​​ള​​കെ​​ട്ടി കാ​​ന​​ന​​പാ​​ത​​യി​​ലൂ​​ടെ ന​​ട​​ന്നു​​പോ​​കു​​ന്ന​​വ​​രു​​മു​​ണ്ട്.

ഏ​​റെ​​പ്പേ​​രും ക​​ണ​​മ​​ല, നി​​ല​​യ്ക്ക​​ല്‍ വ​​ഴി പ​​മ്പ​​യി​​ലേ​​ക്ക് വാ​​ഹ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ക​​യാ​​ണ് പ​​തി​​വ്. ഇ​​ന്നു മു​​ത​​ല്‍ എ​​രു​​മേ​​ലി രാ​​പ​​ക​​ല്‍ ജ​​ന​​സാ​​ന്ദ്ര​​മാ​​കും. രാ​​പ​​ക​​ല്‍ തീ​​ര്‍​ഥാ​​ട​​രു​​ടെ വ​​ര​​വും പാ​​ര്‍​ക്കിം​​ഗ്, വ്യാ​​പാ​​ര​​ത്തി​​ര​​ക്കു​​മൊ​​ക്കെ​​യാ​​യി എ​​രു​​മേ​​ലി ജ​​ന​​ങ്ങ​​ളാ​​ല്‍ നി​​റ​​യും.

എ​​രു​​മേ​​ലി​​യി​​ലേ​​ക്കു​​ള്ള എ​​ല്ലാ പാ​​ത​​ക​​ളി​​ലും വാ​​ഹ​​ന​​ങ്ങ​​ളു​​ടെ തി​​ര​​ക്കേ​​റും. സീ​​സ​​ണ്‍ പ്ര​​മാ​​ണി​​ച്ച് എ​​രു​​മേ​​ലി​​യി​​ല്‍ താ​​ത്കാ​​ലി​​ക ഹോ​​ട്ട​​ലു​​ക​​ളും വി​​ശ്ര​​മ​​കേ​​ന്ദ്ര​​ങ്ങ​​ളും ഒ​​രു​​ങ്ങി. മ​​ക​​ര​​വി​​ള​​ക്കു സീ​​സ​​ണ്‍ വ​​രെ ഒ​​രു കോ​​ടി​​യി​​ലേ​​റെ തീ​​ര്‍​ഥാ​​ട​​ക​​ര്‍ എ​​രു​​മേ​​ലി​​യി​​ല്‍ പേ​​ട്ട​​തു​​ള്ളു​​ക പ​​തി​​വാ​​ണ്.