അ​യ്യ​പ്പ​സേ​വാ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു
Thursday, November 14, 2024 7:29 AM IST
ഗാ​ന്ധി​ന​ഗ​ര്‍: ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ക​ര്‍ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ല്‍കു​ന്ന​തി​ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സേ​വ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി അ​യ്യ​പ്പ​സേ​വാ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​മാ​ണ് സേ​വാ​കേ​ന്ദ്രം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. തീ​ര്‍ഥാ​ട​ക​ര്‍ക്കാ​യി പ്ര​ത്യേ​ക വാ​ര്‍ഡ് തു​റ​ന്നു. പു​രു​ഷ​ന്മാ​ര്‍ക്ക് പ​ത്തും സ്ത്രീ​ക​ള്‍ക്ക് എ​ട്ടും കി​ട​ക്ക​ക​ള്‍ വീ​ത​മാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ ഐ​സി​യു സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള 13 കി​ട​ക്ക​ക​ളും എ​ട്ടു വെ​ന്‍റി​ലേ​റ്റ​റു​ക​ളും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ക​രു​ടെ സേ​വ​ന​ങ്ങ​ള്‍ക്കാ​യി വി​ദേ​ശ വ​നി​ത​യും ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​യി​രു​ന്നു.

യു​കെ​യി​ല്‍ നി​ന്നു​ള്ള മെ​നോ​ഗ്ലാ​ഡി​സ് ഫി​ല്‍റ്റ​നോ​യാ​ണ് അ​യ്യ​പ്പ​സേ​വാ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ഹെ​ല്‍പ് ഡെ​സ്‌​കി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

റ​വ​ന്യു വ​കു​പ്പി​ന്‍റെ​യും സേ​വാ​ഭാ​ര​തി, അ​ഭ​യം, അ​യ്യ​പ്പ​സേ​വാ​സം​ഘം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ക​ര്‍ 24 മ​ണി​ക്കൂ​റു​മു​ണ്ട്.

പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വ​ര്‍ഗീ​സ് പി. ​പു​ന്നൂ​സ്, സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി​സൂ​പ്ര​ണ്ട് ഡോ. ​ര​തീ​ഷ് കു​മാ​ര്‍, ആ​ര്‍എം​ഒ ഡോ. ​സാം ക്രി​സ്റ്റി മാ​മ്മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.