എംഎൽഎ ഇടപെട്ടു; താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​ നി​ര്‍ദേ​ശാനുസരണം പൂ​വ​ത്തി​നും കു​റ്റി​ശേ​രി​ക്ക​ട​വി​നും ബ​സ് സ​ര്‍വീ​സ് ആ​രം​ഭി​ച്ചു
Thursday, November 14, 2024 7:29 AM IST
ച​ങ്ങ​നാ​ശേ​രി: താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യു​ടെ നി​ര്‍ദേ​ശം. പൂ​വം, കു​റ്റി​ശേ​രി​ക്ക​ട​വ് റൂ​ട്ടു​ക​ളി​ല്‍ ബ​സ് സ​ര്‍വീ​സ് പു​ന​രാ​രം​ഭി​ച്ചു. വീ​തി​കു​റ​ഞ്ഞ​തും വ​ള​വും തി​രി​വു​മു​ള്ള​തു​മാ​യ റോ​ഡാ​യ​തി​നാ​ല്‍ ചെ​റി​യ ബ​സി​നു മാ​ത്ര​മേ ഈ ​റൂ​ട്ടു​ക​ളി​ല്‍ ഓ​ടാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു​ള്ളു. ചെ​റി​യ ബ​സി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ മാ​സ​ങ്ങ​ളാ​യി ഈ ​റൂ​ട്ടി​ല്‍ ബ​സ് സ​ര്‍വീ​സ് നി​ല​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞയാ​ഴ്ച​ ന​ട​ന്ന താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ഇ​രു​റൂ​ട്ടു​ക​ളി​ലും ബ​സ് നി​ല​ച്ച​തു സം​ബ​ന്ധി​ച്ചു പ​രാ​തി ഉ​യ​ര്‍ന്നിരുന്നു. യോ​ഗ​ത്തി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്ന ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ കെ​എ​സ്ആ​ര്‍ടി​സി അ​ധി​കൃ​ത​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്. ആ​ല​പ്പു​ഴ ഡി​പ്പോ​യി​ല്‍നി​ന്നും ചെ​റി​യ ബ​സ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ എ​ത്തി​ച്ചാ​ണ് സ​ര്‍വീ​സ് ആ​രം​ഭി​ച്ച​ത്.

ബ​സ് പു​ന​രാ​രം​ഭി​ച്ച​ത് പൂ​വം, പെ​രു​മ്പു​ഴ​ക്ക​ട​വ് മേ​ഖ​ല​ക​ളി​ലെ​യും വാ​ഴ​പ്പ​ള്ളി, കു​റ്റി​ശേ​രി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലേ​യും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ക്ക് ആ​ശ്വാ​സ​മാ​യി. ബ​സ് സ​ര്‍വീ​സ് നി​ര്‍ത്തി​ലാ​ക്കി​യ​ത് വി​ദ്യാ​ര്‍ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍പ്പെ​ടു​ന്ന നാ​ട്ടു​കാ​ര്‍ക്ക് ഏ​റെ ദു​രി​ത​മാ​യി​രു​ന്നു. പൂ​വം റോ​ഡ് ത​ക​ര്‍ന്നു കി​ട​ക്കു​ന്ന​ത് വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

രാ​വി​ലെ 7.15, 8.15, 9.30, 11.50, വൈ​കി​ട്ട് 4, 5, 6.15 സ​മ​യ​ങ്ങ​ളി​ലാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ നി​ന്നും പൂ​വ​ത്തേ​ക്കു​ള്ള ബ​സ് പു​റ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ 8.55, 10, വൈ​കി​ട്ട് 4.30, 5.40 എ​ന്നി​ങ്ങ​നെ​യാ​ണ് കു​റ്റി​ശേ​രി​ക്ക​ട​വ് സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത്.