ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ മിശിഹായുടെ രാജത്വത്തിരുനാളിന് നാളെ കൊടിയേറും. പ്രധാനതിരുനാൾ ആഘോഷങ്ങളും തിരുനാൾ പ്രദക്ഷിണങ്ങളും 23, 24 തീയതികളിൽ നടക്കും.
നാളെ വൈകുന്നേരം അഞ്ചിന് സീറോമലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, ക്രിസ്തുരാജ പ്രാർഥന, പ്രസംഗം. 16ന് രാവിലെ 5.45ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.45ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, ക്രിസ്തുരാജ പ്രാർഥന, ലദീഞ്ഞ്: ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ.
17ന് രാവിലെ 5.30നും 6.45നും വിശുദ്ധ കുർബാന. 9.30ന് വിശുദ്ധ കുർബാന: ഫാ. ജോണി കാഞ്ഞിരംപറമ്പിൽ. 11ന് ദി ഹോപ് സിനിമാ പ്രദർശനം. വൈകുന്നേരം നാലിന് ലദീഞ്ഞ്, ക്രിസ്തുരാജ പ്രാർഥന, വിശുദ്ധ കുർബാന, പ്രസംഗം: ഫാ. സെബാസ്റ്റ്യൻ ചാമക്കാല. ആറിന് ദി ഹോപ് സിനിമാ പ്രദർശനം.
18 മുതൽ 22 വരെ രാവിലെ 5.45ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.45ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, ക്രിസ്തുരാജ പ്രാർഥന. ഫാ. ഏവീഡ് ഇടച്ചേത്ര, ഫാ. തോമസ് പാറത്തോട്ടാൽ, ഫാ. ജോസഫ് കളരിക്കൽ, ഫാ. നവീൻ മാമൂട്ടിൽ, ഫാ. വർഗീസ് മറ്റത്തിൽ എന്നിവർ ഈ ദിവസങ്ങളിൽ കാർമികത്വം വഹിക്കും.
23ന് രാവിലെ 5.45ന് വിശുദ്ധ കുർബാന, തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. ഏഴിന് 70 വയസിനു മുകളിലുള്ളവർക്കും രോഗികൾക്കുമായി വിശുദ്ധ കുർബാന: ഫാ. ജോസഫ് ചാലിച്ചിറയിൽ ഒസിഡി. വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, പ്രസംഗം, ക്രിസ്തുരാജ പ്രാർഥന, ലദീഞ്ഞ്: ഫാ. സ്കറിയ ശ്രാമ്പിക്കൽ. 6.30ന് ആഘോഷമായ പട്ടണ പ്രദക്ഷിണം. എട്ടിന് കുരിശുപള്ളിയിൽ ലദീഞ്ഞ്: ഫാ. അലക്സ് വടശേരിൽ സിആർഎം. 8.30ന് വാദ്യമേളങ്ങൾ.
24ന് രാവിലെ 5.30ന് വിശുദ്ധ കുർബാന. 6.45ന് ഷംഷബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 9.30ന് റാസ കുർബാന: ഫാ. ജേക്കബ് നടുവിലേക്കളം, തിരുനാൾ സന്ദേശം: ഫാ. ജസ്റ്റിൻ ആലുക്കൽ സിഎംഐ. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, പ്രസംഗം: ഫാ. ജീമോൻ ബംഗ്ലാവുപറമ്പിൽ. ആറിന് തിരുനാൾ പ്രദക്ഷിണം: ഫാ. ജസ്റ്റിൻ തൈക്കളം.
എട്ടിന് കൊടിയിറക്ക്, തുടർന്ന് നേർച്ച സാധനങ്ങളുടെ ലേലം. മരിച്ചവരുടെ ഓർമദിനമായ 25ന് രാവിടെ 5.45ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിന് ശാന്തിതീരം സെമിത്തേരി ചാപ്പലിൽ വിശുദ്ധ കുർബാന, പൂർവിക അനുസ്മരണ പ്രാർഥന: ഇടവകാംഗങ്ങളായ ഫ. ജോസ് അന്തനാട്ട്, ഫാ. ജോൺ കുഴിക്കോട്ടായിൽ, ഫാ. സാം പുതുപ്പറമ്പിൽ, ഫാ. ജസ്റ്റിൻ ചിറയ്ക്കൽ, ഫാ. ജിൻസ് ചോരോട്ട ചാമക്കാലാ, ഫാ. അനീഷ് നെല്ലിത്താനത്തുപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും.
വികാരി ഫാ. ജോസ് മുകളേൽ, സഹവികാരി ഫാ. ജേക്കബ് ചക്കാത്ര, കൈക്കാരന്മാരായ പി.എൽ. തോമസ് പുതുപ്പറമ്പിൽ, സെബാസ്റ്റ്യൻ ജോസഫ് പുല്ലാട്ടുകാലായിൽ, സെബാസ്റ്റ്യൻ എസ്. മതിലകത്ത്, പി.ഡി. ജോഷി പുളിങ്ങാപ്പള്ളിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി ബെന്നിരാജ് സെബാസ്റ്റ്യൻ ചിറയിൽ, ജനറൽ കൺവീനർ ഷിബു വർഗീസ് പ്ലാമൂട്ടിൽ, അസിസ്റ്റന്റ് ജനറൽ കൺവീനർ മാർട്ടിൻ ചാമക്കാലായിൽ തുടങ്ങിയവർ നേതൃത്വം നൽകും.