കോ​ട്ട​യം മ​ത്സ​ര​ വ​ള്ളംക​ളി​ : ആ​വേ​ശ​ത്തു​ഴ​ച്ചി​ലി​ന് നാ​ളെ താ​ഴ​ത്ത​ങ്ങാ​ടി ആ​റ്റി​ല്‍ തു​ട​ക്ക​ം
Friday, November 15, 2024 5:26 AM IST
ചാ​മ്പ്യ​ന്‍സ് ബോ​ട്ട് ലീ​ഗി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും

കോ​​ട്ട​​യം: ഓ​​ള​​പ്പ​​ര​​പ്പി​​ല്‍ ആ​​വേ​​ശ​​ത്തു​​ഴ​​ച്ചി​​ലി​​ന് നാ​​ളെ താ​​ഴ​​ത്ത​​ങ്ങാ​​ടി ആ​​റ്റി​​ല്‍ തു​​ട​​ക്ക​​മാ​​കും. ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന​​വും 123-ാമ​​ത് കോ​​ട്ട​​യം മ​​ത്സ​​ര​ വ​​ള്ളം​ക​​ളി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും മ​​ന്ത്രി പി.​​എ.​​മു​​ഹ​​മ്മ​​ദ് റി​​യാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​എ​​ല്‍എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ക​​ള​ക്‌​ട​​ര്‍ ജോ​​ണ്‍ വി.​​സാ​​മു​​വ​​ല്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തും. ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കെ.​​വി.​ ബി​​ന്ദു മാ​​ലി​​ന്യ​​മു​​ക്ത പ്ര​​തി​​ജ്ഞ ചെ​​യ്യും. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ജ​​ല​​ഘോ​​ഷ​​യാ​​ത്ര ഫ്ലാ​ഗ് ഓ​​ഫ് ചെ​​യ്യും. ജി​​ല്ല പോ​​ലീ​​സ് ചീ​​ഫ് എ.​ ​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ക്കും.

സ്റ്റി​​ല്‍ സ്റ്റാ​​ര്‍​ട്ടിം​​ഗ് സം​​വി​​ധാ​​നം, മൂ​​ന്ന് ട്രാ​​ക്കു​​ക​​ള്‍, ഫോ​​ട്ടോ ഫി​​നി​​ഷിം​ഗ്, റി​​മോ​​ട്ട് മാ​​ഗ്‌​​നെ​​റ്റി​​ക് ടൈ​​മിം​​ഗ് സി​​സ്റ്റം എ​​ന്നി​​വ വ​​ള്ളം​​ക​​ളി​​യി​​ല്‍ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. മു​​ഖ്യ​​പ​​വ​​ലി​​യ​​നി​​ല്‍ 400 പേ​​ര്‍​ക്ക് ഇ​​രു​​ന്ന് വ​​ള്ളം​​ക​​ളി കാ​​ണാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. വ​​ള്ളം​​ക​​ളി​​ക്ക് പ്രാ​​രം​​ഭ​​മാ​​യി ഇ​​ന്നു രാ​​ത്രി ഏ​​ഴി​​ന് വ​​ഞ്ചി​​പ്പാ​​ട്ട് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും.

ഉ​​ദ്ഘാ​​ട​​ന​​വേ​​ള​​യി​​ലും ഇ​​ട​​വേ​​ള​​ക​​ളി​​ലും വ​​ള്ളം​​ക​​ളി​​യു​​ടെ മാ​​റ്റു​​കൂ​​ട്ടാ​​ന്‍ നൃ​​ത്ത​​രൂ​​പ​​ങ്ങ​​ള്‍, ശി​​ങ്കാ​​രി​​മേ​​ളം, ജ​​ല അ​​ഭ്യാ​​സ​​പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​മൊ​​രു​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് കെ.​​ജി. കു​​ര്യ​ച്ച​​ന്‍, ചീ​​ഫ് കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ പ്ര​​ഫ. കെ.​​സി. ജോ​​ര്‍​ജ്, കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍​മാ​​രാ​​യ ലി​​യോ മാ​​ത്യു, സു​​നി​​ല്‍ ഏ​​ബ്ര​​ഹാം, കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ് സെ​​ക്ര​​ട്ട​​റി അ​​നീ​​ഷ് കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണം

നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു മു​​ത​​ല്‍ ആ​​റു​​പു​​ഴ-​​ആ​​ലും​​മൂ​​ട്-​​കു​​ള​​പ്പു​​ര റോ​​ഡി​​ല്‍ ഗ​​താ​​ഗ​​ത​​നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സ്വ​​കാ​​ര്യ​​വാ​​ഹ​​ന​​ങ്ങ​​ള്‍ ഉ​​പ്പൂ​​ട്ടി​​ക്ക​​വ​​ല, ഇ​​ട​​ക്കാ​​ട്ടു​​പ​​ള്ളി റോ​​ഡ​​രി​​കി​​ലും ഇ​​ല്ലി​​ക്ക​​ല്‍ മൈ​​താ​​ന​​ത്തും പാ​​ര്‍​ക്കിം​​ഗ് ചെ​​യ്യ​​ണം.

വ​​ള്ളം​​ക​​ളി​​ക്ക് ത​​ട​​സ​​മാ​​യി ആ​​റ്റി​​ല്‍ മ​​റ്റ് വ​​ള്ള​​ങ്ങ​​ളോ, ബോ​​ട്ടു​​ക​​ളോ പ്ര​​വേ​​ശി​​പ്പി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കി​​ല്ല. ത​​ട​​സം സൃ​​ഷ്ടി​​ക്കു​​ന്ന ജ​​ല വാ​​ഹ​​ന​​ങ്ങ​​ളെ പോ​​ലീ​​സ് നീ​​ക്കം ചെ​​യ്യും.