മുനമ്പം: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മോന്‍സ് ജോസഫ് എംഎൽഎ
Friday, November 15, 2024 5:27 AM IST
കോ​​​ട്ട​​​യം: മു​​​ന​​​മ്പം പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു സ​​​ര്‍ക്കാ​​​ര്‍ സ​​​ര്‍വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ര്‍മാ​​​ന്‍ മോ​​​ന്‍സ് ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ളു​​​ടെ പ്ര​​​ശ്‌​​​ന​​​ത്തെ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം വി​​​ഷ​​​യ​​​ത്തി​​​ല്‍ വ​​​ര്‍ഗീ​​​യ​​​ത ചാ​​​ലി​​​ച്ചു രാ​​​ഷ്‌​​ട്രീ​​യ​​​മു​​​ത​​​ലെ​​​ടു​​​പ്പി​​​നു കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തു നി​​​ര്‍ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നു അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ള്‍ക്ക് ഐ​​​ക്യ​​​ദാ​​​ര്‍ഢ്യം​​​പ്ര​​​ഖ്യാ​​​പി​​​ച്ചു കോ​​​ട്ട​​​യം ന​​​ഗ​​​ര​​​ത്തി​​​ല്‍ ന​​​ട​​​ന്ന മു​​​ന​​​മ്പം ജ്വാ​​​ല പ്ര​​​യാ​​​ണം തി​​​രി​​​തെ​​​ളി​​​​ച്ചു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​വി​​​ത്ര​​​മാ​​​യ മ​​​ത​​​സൗ​​​ഹാ​​​ര്‍ദം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന കേ​​​ര​​​ള മ​​​ണ്ണി​​​ല്‍ വ​​​ര്‍ഗീ​​​യ​​​ത വി​​​ള​​​മ്പാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ സ​​​ര്‍ക്കാ​​​ര്‍ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യും മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ഭൂ​​​മി സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പാ​​​ര്‍ട്ടി ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നു ഗാ​​​ന്ധി​​​ജി​​​യു​​​ടെ ഛായാ​​​ചി​​​ത്രം വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള യാ​​​ത്ര ഗാ​​​ന്ധി​​​സ്‌​​​ക്വ​​​യ​​​റി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ പീ​​​ഠ​​​ത്തി​​​ല്‍ തി​​​രി തെ​​​ളി​​​ച്ചു. കോ​​​ട്ട​​​യം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യ്‌​​​സ​​​ണ്‍ ജോ​​​സ​​​ഫ് ഒ​​​ഴു​​​ക​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പാ​​​ര്‍ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ മു​​ൻ എം​​​പി ജോ​​​യ് ഏ​​​ബ്ര​​​ഹാം മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ര്‍മാ​​​ന്‍ ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി, കെ.​​​എ​​​ഫ്. വ​​​ര്‍ഗീ​​​സ്, തോ​​​മ​​​സ് ക​​​ണ്ണ​​​ന്ത​​​റ, മാ​​​ഞ്ഞൂ​​​ര്‍ മോ​​​ഹ​​​ന്‍കു​​​മാ​​​ര്‍, പ്രി​​​ന്‍സ് ലൂ​​​ക്കോ​​​സ്, വി.​​​ജെ.​​​ലാ​​​ലി, പി.​​​സി.​ മാ​​​ത്യു, എ.​​​കെ. ജോ​​​സ​​​ഫ്, സ​​​ന്തോ​​​ഷ് കാ​​​വു​​​കാ​​​ട്ട്, ബി​​​നു ചെ​​​ങ്ങ​​​ളം, ചെ​​​റി​​​യാ​​​ന്‍ ചാ​​​ക്കോ, അ​​​ജി​​​ത്ത് മു​​​തി​​​ര​​​മ​​​ല തു​​​ട​​​ങ്ങി‌​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.