ടി​ആ​ർ ആ​ൻ​ഡ് ടി ​തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Sunday, October 6, 2024 3:59 AM IST
മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ ഐ​എ​ൻ​ടി​യു​സി, ബി​എം​എ​സ്, എ​ഐ​ടി​യു​സി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യിച്ചു.

ഇ​തി​നു മു​ന്നോ​ടി​യാ​യു​ള്ള സ​മ​ര പ്ര​ചാ​ര​ണ​ജാ​ഥ ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ത​മ്പ​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കും. തോ​മ​സ് ക​ല്ലാ​ട​ൻ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​കൊ​ച്ചി തോ​ട്ടം​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ജ​നാ​ർ​ദ​ന​ൻ ക്യാ​പ്റ്റ​നും യു.​എ. സു​രേ​ന്ദ്ര​ൻ വൈ​സ് ക്യാ​പ്റ്റ​നു​മാ​യു​ള്ള പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യി​ൽ പി.​എ​ൻ. സ​ത്യ​ൻ, ജോ​ൺ പി. ​തോ​മ​സ്, കെ.​എ​ൻ. രാ​മ​ദാ​സ്,

സു​നി​ൽ തേ​നം​മാ​ക്ക​ൽ, എ​സ്. സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മ​ത​മ്പ, ചെ​ന്നാ​പ്പാ​റ​മു​ക​ൾ, ചെ​ന്നാ​പ്പാ​റ​താ​ഴെ, ഇ​ഡി​കെ, ക​ട​മാ​ൻ​കു​ളം, കു​പ്പ​ക്ക​യം, ആ​ന​ക്കു​ളം, മ​ണി​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ഥ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കും.

പി​രി​ഞ്ഞു​പോ​യ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഗ്രാ​റ്റു​വി​റ്റി ഉ​ട​ൻ ന​ൽ​കു​ക, പി​എ​ഫ് കു​ടി​ശി​ക മു​ഴു​വ​ൻ അ​ട​ച്ചു തീ​ർ​ക്കു​ക, താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ക,18 വ​യ​സു ക​ഴി​ഞ്ഞ മു​ഴു​വ​ൻ ആ​ശ്രി​ത തൊ​ഴി​ലാ​ളി​ക​ളെ​യും സ്ഥി​ര​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​കെ. ജ​നാ​ർ​ദ​ന​ൻ, എ. ​സു​രേ​ന്ദ്ര​ൻ, പി.​എ​ൻ. സ​ത്യ​ൻ, ജോ​ൺ പി. ​തോ​മ​സ്, സു​നി​ൽ തേ​നം​മാ​ക്ക​ൽ, മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.