ഇ​ടി​മ​ണ്ണി​ക്ക​ൽ എ​ഡ്ജ് ഒ​പ്ടി​ക്ക​ൽ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണം
Sunday, October 6, 2024 3:59 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സു​ര​ക്ഷി​ത​യാ​ത്ര​യ്ക്കാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ഇ​ടി​മ​ണ്ണി​ക്ക​ൽ എ​ഡ്ജ് ഒ​പ്ടി​ക്ക​ൽ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട വി​ത​ര​ണം ചെ​യ്തു. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം 106 അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കാ​ണ് ക​ണ്ണ​ട​ക​ൾ കൈ​മാ​റി​യ​ത്. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി എ​ഡ്ജ് ഒ​പ്ടി​ക്ക​ൽ​സ് വി​വി​ധ ഷോ​റൂ​മു​ക​ളി​ലാ​യി നി​ര​വ​ധി പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട​ക​ൾ വി​ത​ര​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും ക​ണ്ണ​ട വിത​ര​ണം ന​ട​ത്തി​യ​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ക​ണ്ണ​ട വി​ത​ര​ണം ന​ട​ത്തു​മെ​ന്നും നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി ഇ​ടി​മ​ണ്ണി​ക്ക​ൽ എ​ഡ്ജ് ഒ​പ്ടി​ക്ക​ൽ​സ് എ​ന്നും നാ​ടി​ന്‍റെ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​ടി​മ​ണ്ണി​ക്ക​ൽ ഗ്രൂ​പ്പ് എം​ഡി ഡോ. ​ടോ​ണി ജോ​സ​ഫ് പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ​ഡ്ജ് കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ഇ​ൻ ചാ​ർ​ജ് മെ​റി​മെ​ൽ ജോ​ർ​ജ്, എം.​ജെ. സോ​ണി എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.