ആ​ദ്യ​കാ​ല ക​ഥ​ക​ളി ക​ലാ​കാ​രി ച​വ​റ ഓ​മ​ന​യ​മ്മ
Thursday, July 4, 2024 11:11 PM IST
കൊ​ല്ലം : ആ​ദ്യ​കാ​ല ക​ഥ​ക​ളി ക​ലാ​കാ​രി ച​വ​റ ഓ​മ​ന​യ​മ്മ (78) അ​ന്ത​രി​ച്ചു. ച​വ​റ മു​കു​ന്ദ​പു​രം താ​ന്നി​ക്കാ​ട്ട് വീ​ട്ടി​ൽ ര​ണ്ടാ​മ​ത്തെ മ​ക​ൾ​ക്കൊ​പ്പം താ​മ​സി​ച്ചു വ​ര​വേ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.55ന് ​ആ​യി​രു​ന്നു അ​ന്ത്യം.

ന​ന്ദ​ന​ൻ പി​ള്ള - സ​രോ​ജി​നി അ​മ്മ ദ​മ്പ​തി​ക​ളു​ടെ അ​ഞ്ചു​മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​യ ഓ​മ​ന​യ​മ്മ പ​തി​മൂ​ന്നാം വ​യ​സി​ൽ മു​കു​ന്ദ​പു​രം ഉ​ണ്ണാ​യി സ്മാ​ര​ക ക​ഥ​ക​ളി യോ​ഗ​ത്തി​ൽ നി​ന്നാ​ണ് ക​ഥ​ക​ളി അ​ഭ്യ​സി​ച്ച​ത്. ഗു​രു​കു​ല സ​മ്പ്ര​ദാ​യ​ത്തി​ൽ ആ​യി​രു​ന്നു പ​രി​ശീ​ല​നം. അ​തി​ന് മു​ൻ​പ് നൃ​ത്ത പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. മു​ത്ത​ച്ഛ​ൻ ഗോ​വി​ന്ദ പി​ള്ള മു​ൻ​കൈ എ​ടു​ത്താ​ണ് ക​ഥ​ക​ളി യോ​ഗ​ത്തി​ൽ എ​ത്തി​ച്ച​ത്. പി​ന്നീ​ട് വേ​ദി​ക​ളി​ൽ സ​ജീ​വ​മാ​യി.

കൃ​ഷ്ണ​ൻ നാ​യ​ർ മാ​ങ്കു​ളം, ഓ​യൂ​ർ കൊ​ച്ചു ഗോ​വി​ന്ദ പി​ള്ള, ച​വ​റ പാ​റു​ക്കു​ട്ടി എ​ന്നി​വ​ർ​ക്കൊ​പ്പം ക​ഥ​ക​ളി രം​ഗ​ത്ത് അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യി മാ​റി. ച​വ​റ പാ​റു​ക്കു​ട്ടി​യ്ക്കൊ​പ്പം ഒ​രേ യോ​ഗ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ ഓ​മ​ന അ​മ്മ​ക്ക് നൂ​റുക​ണ​ക്കി​ന് ക​ളി​യ​ര​ങ്ങു​ക​ളി​ൽ ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു. മ​ക്ക​ൾ വ​ള​ർ​ന്ന​തോ​ടെ പ​തി​യെ അ​ര​ങ്ങി​നോ​ട് വി​ട പ​റ​ഞ്ഞു.

ഇ​രു​പ​തു വ​ർ​ഷ​മാ​യി അ​ടൂ​ർ ഏ​നാ​ത്ത് മൂ​ത്ത മ​ക​ൾ​ക്കൊ​പ്പമാ​യി​രു​ന്നു താ​മ​സം. നാ​ല് മാ​സം മു​ൻ​പാ​ണ് വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളോ​ടെ ച​വ​റ മു​കു​ന്ദ​പു​ര​ത്തേ​ക്ക് വീ​ണ്ടും എ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക്ക് 12 ന് ​മു​കു​ന്ദ​പു​രം താ​ന്നി​ക്കാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

ന​ടി ഉ​ർ​വ​ശി​യു​ടെ പി​തൃസ​ഹോ​ദ​ര​ൻ പ​രേ​ത​നാ​യ വി.കെ.​ ച​ന്ദ്രശേ​ഖ​ര​പി​ള്ള​യാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: മ​ഹേ​ശ്വ​രി അ​മ്മ, രാ​ജേ​ശ്വ​രി തു​ള​സി (​ക​വ​യി​ത്രി), രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, മ​ഹി​ത. മ​രു​മ​ക്ക​ൾ : ആ​ർ.​ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, കെ.​ തു​ള​സീ​ധ​ര​ൻ പി​ള്ള, എ​സ്. സി​ന്ധു ദേ​വി, ബി. ​ബാ​ബു​ജി.