വീ​ട്ടു​മു​റ്റ​ത്തെ ബൈ​ക്ക് കാ​ട്ടാ​ന അ​ടി​ച്ചു​തെ​റി​പ്പി​ച്ചു
Tuesday, July 2, 2024 7:54 AM IST
കാ​ട്ടി​ക്കു​ളം: വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യ കാ​ട്ടാ​ന ബൈ​ക്ക് അ​ടി​ച്ചു​തെ​റി​പ്പി​ച്ചു. ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ക്കാ​ൻ മു​തി​ർ​ന്നു. തി​രു​നെ​ല്ലി അ​ര​ണ​പ്പാ​റ​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം. കെ.​ബി. ഹം​സ​യു​ടെ വീ​ട്ടു​മു​റ്റാ​ത്താ​ണ് ആ​ന എ​ത്തി​യ​ത്. ശ​ബ്ദം കേ​ട്ട് വാ​തി​ൽ തു​റ​ന്ന ഹം​സ ത​നി​ക്കു​നേ​രേ അ​ടു​ക്കു​ന്ന ആ​ന​യെ​യാ​ണ് ക​ണ്ട​ത്. മു​റ്റ​ത്ത് ബൈ​ക്ക് ഉ​ണ്ടാ​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​തെ​ന്നു ഹം​സ പ​റ​ഞ്ഞു.

വീ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​പ്പ​പ്പാ​റ​യി​ൽ​നി​ന്നു എ​ത്തി​യ വ​ന​സേ​നാം​ഗ​ങ്ങ​ളാ​ണ് ആ​ന​യെ തു​ര​ത്തി​യ​ത്. അ​ര​ണ​പ്പാ​റ​യി​ലും സ​മീ​പ​ങ്ങ​ളി​ലും കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ര​ണ​പ്പാ​റ വ​നാ​തി​ർ​ത്തി​യി​ൽ വേ​ലി നി​ർ​മാ​ണ​ത്തി​ന് 15 ല​ക്ഷം രൂ​പ മാ​സ​ങ്ങ​ൾ മു​ൻ​പ് പാ​സാ​യ​താ​ണ്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും എ​ത്തി. എ​ന്നി​ട്ടും പ്ര​വൃ​ത്തി തു​ട​ങ്ങാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.